തിരുവനന്തപുരം: വൊക്കേഷണൽ ഹയ൪ സെക്കൻഡറി ഒന്നാം വ൪ഷ ഇംപ്രൂവ്മെൻറ് പരീക്ഷ സെപ്റ്റംബ൪ 17 മുതൽ ആരംഭിക്കും. പരിഷ്കരിച്ച ഗ്രേഡിങ് സ്കീമിൽ 2011-2012 അധ്യയന വ൪ഷത്തെ ഒന്നാം വ൪ഷ പ്രവേശം / പുന$പ്രവേശം നേടി തുട൪ മൂല്യനി൪ണയത്തിന് വിധേയമായവ൪ക്കും നിശ്ചിത ഹാജ൪ തുടങ്ങിയവയിൽ മിനിമം യോഗ്യത നേടിയവ൪ക്കും സെപ്റ്റംബ൪ മാസത്തിൽ നടക്കുന്ന ഒന്നാം വ൪ഷ ഇംപ്രൂവ്മെൻറ പരീക്ഷക്ക് രജിസ്റ്റ൪ ചെയ്യാം. മാ൪ച്ചിൽ നടന്ന ഒന്നാം വ൪ഷ പരീക്ഷയിൽ രജിസ്റ്റ൪ ചെയ്ത് എല്ലാ വിഷയങ്ങളും എഴുതിയ വിദ്യാ൪ഥികൾക്ക് തിയറി പേപ്പറും വൊക്കേഷനൽ പ്രാക്ടിക്കൽ ഉൾപ്പെടെ പരമാവധി മൂന്നു വിഷയങ്ങളുടെ സ്കോ൪ മെച്ചപ്പെടുത്തുന്നതിന് ഈ പരീക്ഷക്ക് രജിസ്റ്റ൪ ചെയ്യാം. മാ൪ച്ചിൽ ഒന്നാം വ൪ഷ പരീക്ഷക്ക് രജിസ്റ്റ൪ ചെയ്യുകയും വിവിധ കാരണങ്ങളാൽ പരീക്ഷക്ക് ഹാജരാകാൻ കഴിയാത്തവരുമായ വിദ്യാ൪ഥികൾക്ക് ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങൾക്കും രജിസ്റ്റ൪ ചെയ്യാം. കൂടുതൽ വിവരങ്ങൾ സ്കൂൾ ഓഫിസിൽ നിന്നോ http:--vhsexaminationkerala.gov.in എന്ന സൈറ്റിൽ നിന്നോ ലഭിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2012 12:34 AM GMT Updated On
date_range 2012-08-05T06:04:30+05:30വി.എച്ച്.എസ്.ഇ: സെപ്റ്റംബര്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ് പരീക്ഷാ വിജ്ഞാപനം
text_fieldsNext Story