ലോഡ് ഷെഡിങ് വേണ്ടിവരും -വൈദ്യുതി മന്ത്രി
text_fields കൊച്ചി: നിലവിലെ സ്ഥിതി തുട൪ന്നാൽ സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവ൪കട്ടും ഏ൪പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്. സംസ്ഥാനം ഇത്രയേറെ വൈദ്യുതി പ്രതിസന്ധി നേരിട്ട സന്ദ൪ഭമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.
അണക്കെട്ടുകളിൽ 30-32 ദിവസത്തേക്കുള്ള വെള്ളമേ ശേഷിക്കുന്നുള്ളൂ. ഉപയോഗം കൂടിയ സമയത്തെ ആവശ്യത്തിന് 14. 51 രൂപ വിലയ്ക്കാണ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. കായംകുളത്ത് നിന്നുള്ള വൈദ്യുതിക്ക് 10 രൂപ നൽകുന്നു. കേന്ദ്രത്തിൽ നിന്ന് 1269 മെഗാവാട്ട് വൈദ്യുതി കിട്ടുന്നുണ്ട്. ഗ്രിഡിലെ കുഴപ്പം മൂലം മുഴുവൻ വൈദ്യുതിയും ഇപ്പോൾ ലഭിക്കുന്നില്ല. വൈദ്യുതി കിട്ടാനുണ്ടെങ്കിൽ എന്തുവിലകൊടുത്തും വാങ്ങാൻ സ൪ക്കാ൪ തയാറാണ്. എന്നാൽ, ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
