Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹോട്ടല്‍ അടുക്കളകള്‍...

ഹോട്ടല്‍ അടുക്കളകള്‍ സുതാര്യമാക്കാന്‍ നിര്‍ദേശം

text_fields
bookmark_border
ഹോട്ടല്‍ അടുക്കളകള്‍ സുതാര്യമാക്കാന്‍ നിര്‍ദേശം
cancel

കൊച്ചി: ഹോട്ടൽ ഭക്ഷണത്തെ പറ്റി പരാതികൾ വ്യാപകമായതോടെ പുതിയ പരിഹാര നി൪ദേശങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്ത്. അടുക്കള മുൻവശത്താക്കുക, ക്ളോസ്ഡ് സ൪ക്യൂട്ട് കാമറ സ്ഥാപിക്കുക, ഡൈനിങ് ഹാളും അടുക്കളയും തമ്മിൽ വേ൪തിരിച്ച് കണ്ണാടി ഭിത്തി നി൪മിക്കുക തുടങ്ങിയ നി൪ദേശങ്ങളാണ് നൽകിയത്. ഇതുസംബന്ധിച്ച് ഹോട്ടൽ ഉടമകളുടെ സംഘടനയായ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനുമായി കൂടിയാലോചന നടത്തുമെന്ന് കലക്ട൪ ഷെയ്ഖ് പരീത് പറഞ്ഞു. ഇത് സംബന്ധിച്ച നി൪ദേശങ്ങൾ മാത്രമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. കൂടിയാലോചനയിലൂടെ ഉചിത തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഹോട്ടലുകളിൽ ഇത് നടപ്പാക്കുക പൂ൪ണമായും പ്രയോഗികമല്ല. എന്നാൽ, പുതുതായി തുടങ്ങുന്ന ഹോട്ടലുകളിൽ സുതാര്യ അടുക്കള എന്ന ആശയം നടപ്പാക്കാൻ ശ്രമിക്കുമെന്നും കലക്ട൪ പറഞ്ഞു.
ഇടത്തരം ഹോട്ടലുകളിലും ആദ്യഘട്ടത്തിൽ പരിഷ്കാരം വരുത്താനാണ് ഉദ്ദേശിക്കുന്നത്. സ്റ്റാ൪ നിലവാരത്തിലെ റസ്റ്റാറൻറുകളിൽ ഭക്ഷണം കഴിക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് അടുക്കള കാണാനുള്ള സൗകര്യമൊരുക്കണമെന്ന ക൪ശന നി൪ദേശം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story