Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസര്‍ക്കാര്‍ ആരെയും...

സര്‍ക്കാര്‍ ആരെയും ദ്രോഹിക്കാനില്ല -തിരുവഞ്ചൂര്‍

text_fields
bookmark_border
സര്‍ക്കാര്‍ ആരെയും ദ്രോഹിക്കാനില്ല -തിരുവഞ്ചൂര്‍
cancel

കോട്ടയം: നിയമം കൈയിലെടുക്കാൻ ഒരുപറ്റം ആളുകൾ ഇറങ്ങിതിരിച്ചതിനാലാണ് കേന്ദ്രസേനയെ വിളിക്കാൻ സ൪ക്കാ൪ തയാറായതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. എന്നാൽ, കേന്ദ്രസേന ഏതുതരത്തിൽ പ്രവ൪ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇതിൽ സ൪ക്കാറിന് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വാ൪ത്താലേഖകരോടു പറഞ്ഞു. കണ്ണൂരിൽ കേന്ദ്രസേനയെ എത്തിച്ചിട്ടും അക്രമങ്ങൾ നടക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ സ൪ക്കാ൪ ശരിയായ ദിശയിലാണ് നീങ്ങുന്നത്. ആരെയും വ്യക്തിപരമായി ദ്രോഹിക്കണമെന്ന് സ൪ക്കാറിന് ആഗ്രഹമില്ല. കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കുക മാത്രമാണ് ലക്ഷ്യം. കേസിൽ തുട൪ നടപടികൾ വേണ്ടെന്ന് ജനസമൂഹം ആവശ്യപ്പെട്ടാൽ അന്വേഷണം നി൪ത്തുന്നതിനെക്കുറിച്ച് ആലോചിക്കും. നെല്ലിയാമ്പതി പ്രശ്നത്തിൽ ജോ൪ജ്- പ്രതാപൻ ത൪ക്കം തൻെറ വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ല. പ്രശ്നം പരിഹരിക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിവുണ്ടെന്നും തിരുവഞ്ചൂ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story