സി.പി.എം-ലീഗ് സംഘര്‍ഷം; വടകരയില്‍ വ്യാപക നാശം
text_fieldsവടകര: വെള്ളിയാഴ്ച വൈകീട്ട് വടകര മേഖലയിൽ അരങ്ങേറിയ സി.പി.എം-ലീഗ് സംഘട്ടനത്തിൽ വ്യാപക നാശം. കടകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. ചെരണ്ടത്തൂ൪ എം.എച്ച്.ഇ.എസ് കോളജിൽ എസ്.എഫ്.ഐ, എം.എസ്.എഫ് പ്രവ൪ത്തക൪ തമ്മിലുള്ള സംഘട്ടനം സി.പി.എമ്മും ലീഗും ഏറ്റെടുത്തതോടെ അക്രമം വ്യാപിക്കുകയായിരുന്നു. വടകരയുടെ വിവിധ ഭാഗങ്ങളിലായി മ൪ദനമേറ്റവ൪ നിരവധിയാണ്. കാസ൪കോട്ട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് മനോജിൻെറ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വടകര വഴി കടന്നുപോയതോടെ സംഘടിച്ച സി.പി.എം പ്രവ൪ത്തക൪ അടക്കാതെരുവിലെ ലീഗ് ഓഫിസിന് നേരെ കല്ലേറ് നടത്തിയിരുന്നു. കല്ലേറിൽ തൊട്ടടുത്ത പള്ളിക്കും കേടുപാടു പറ്റി. ഇതത്തേുട൪ന്ന് സംഘടിച്ചെത്തിയ ലീഗ് പ്രവ൪ത്തക൪ സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫിസ്, ദേശാഭിമാനി ന്യൂസ് ബ്യൂറോ, സി.ഐ.ടി.യു ഓഫിസ്, അഡ്വ. ഇ.കെ. നാരായണൻെറ ഓഫിസ്, സി.പി.എം അനുഭാവികളുടെ വീട്, കട എന്നിവ൪ക്കുനേരെ അക്രമം നടത്തി. രാത്രി ഏറെ വൈകിയും സംഘടിച്ച പ്രവ൪ത്തകരെ പിരിച്ചുവിടാൻ പൊലീസിന് ഗ്രനേഡും കണ്ണീ൪വാതക ഷെല്ലും പ്രയോഗിക്കേണ്ടി വന്നു. ഇതിനിടെ, ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിലെ കൊടി മരം തക൪ത്തു. അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് വടകരയിൽ വ്യാപാരികൾ കടകളടച്ച് ഹ൪ത്താലാചരിച്ചു. ബസുകൾക്കുനേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് വടകര താലൂക്കിൽ ബസ് തൊഴിലാളികൾ പണിമുടക്കി.
അക്രമത്തിൽ മാ൪ക്കറ്റ് റോഡിലെ സ്വദേശി ഹോട്ടൽ, വിചിത്ര ടീ ഷോപ്പ്, ജനത സി.എം റോഡിലെ രാഗേഷ് ഹോട്ടൽ, സരോവ൪ ഹോട്ടൽ, പവിത്ര ഹോട്ടൽ, വീരഞ്ചേരിയിലെ ശ്രീകൃഷ്ണ ഹോട്ടൽ, ഒപൻ ഇൻ എന്നീ ഹോട്ടലുകൾ തക൪ക്കപ്പെട്ടു. മാ൪ക്കറ്റ് റോഡിലെ മംഗല്യ ടെക്സ്റ്റൈൽസ്, വീരഞ്ചേരിയിലെ ബാബുറാം പെയിൻറ്സ്, ഒബിൽ കൂളിങ് വീരഞ്ചേരി, കോൺവെൻറ് റോഡിലെ റാണി എൻജിനീയറിങ്സ് എന്നീ കടകളും തല്ലിത്തക൪ത്തു.
കേരള ക്വയ൪ സിനിമ തിയറ്ററിൻെറ ഗ്ളാസുകൾ, ചല്ലിവയൽ അൻസാ൪ കോളജ്, അ൪ബൻ ബാങ്ക് കവാടം, വടകര സിറ്റി ടവ൪, ലിങ്ക്റോഡിലെ അ൪ബൻ സൊസൈറ്റി, വടകര കൺസ്യൂമ൪ കോഓപറേറ്റിവ് സ്റ്റോ൪ എന്നിവയും തക൪ത്തു. വീരഞ്ചേരിയിലെ മീത്തലെ രവീന്ദ്രൻ, ജനതാ ആശുപത്രിക്ക് സമീപത്തെ ടി.കെ. ഷമീ൪, വീരഞ്ചേരിയിലെ ബാബു എന്നിവരുടെ വീടുകൾക്കുനേരെ ആക്രമണം നടന്നു.
രാത്രി നി൪ത്തിയിട്ട കണ്ണോത്ത്, മുത്തപ്പൻ, ശ്രീറാം, നാരായണ, വിഷ്ണു എന്നീ ബസുകളുടെ ചില്ലുകൾ എറിഞ്ഞുതക൪ത്തു. അക്രമണത്തിനിടയിൽ രണ്ട് വ്യാപാരികൾക്ക് പരിക്കേറ്റു. മാണിയൂ൪ വിജിത്ത്, ആശാ ആശുപത്രിക്കു സമീപത്തെ അജീഷ് എന്നിവ൪ക്കാണ് പരിക്കേറ്റത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ വടകര ടൗണിൽ സി.പി.എം, എസ്.എഫ്.ഐ, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. വടകര ബാ൪ അസോസിയേഷൻ പ്രസിഡൻറും ലോയേഴ്സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വടകരയിലെ അഭിഭാഷകനുമായ അഡ്വ. ഇ.കെ. നാരായണൻെറ ഓഫിസിനുനേരെ നടന്ന ആക്രമണത്തിൽ വടകര ബാ൪ അസോസിയേഷൻ യോഗം പ്രതിഷേധിച്ചു.
അഡ്വ. കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. എ. സനൂജ്, ഐ. രാജൻ, ഇ.എം. ബാലകൃഷ്ണൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
