Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎതിരാളി പരിക്കേറ്റ്...

എതിരാളി പരിക്കേറ്റ് പിന്മാറി; സൈനക്ക് വെങ്കലം

text_fields
bookmark_border
എതിരാളി പരിക്കേറ്റ് പിന്മാറി; സൈനക്ക് വെങ്കലം
cancel

ലണ്ടൻ: ബാഡ്മിൻറൺ താരം സൈന നെഹ്വാളിലൂടെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. എതിരാളി കാലിന് പരിക്കേറ്റ് പിന്മാറിയതിനെത്തുട൪ന്ന് പാതിവഴിയിൽ ഉപേക്ഷിച്ച വനിതാ സിംഗ്ൾസ് മത്സരത്തിൽ സൈന വെങ്കലം സ്വന്തമാക്കി. ലൂസേഴ്സ് ഫൈനലിൽ 18-21ന് ആദ്യ ഗെയിം നേടിയ ചൈനയുടെ സിൻ വാങ് രണ്ടാം ഗെയിം തുടങ്ങിയ ഉടനെ പിൻവാങ്ങുകയായിരുന്നു. ഇതോടെ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിൻറൺ താരമായി സൈന.

രണ്ടാം ഗെയിമിലെ ആദ്യ പോയൻറും സ്വന്തം പേരിൽ കുറിച്ച ശേഷമാണ് കളി തുടരാനാവാതെ സിൻ വാങ് പിന്മാറിയത്. തുട൪ന്ന് സൈനയെ വിജയിയായി പ്രഖ്യാപിച്ചു. ആദ്യ ഗെയിമിൽ മികച്ച തുടക്കം നേടി മുന്നേറിയ 22 കാരി ഇടക്ക് നിറം മങ്ങുകയായിരുന്നു. വ്യക്തമായ ലീഡോടെ നീങ്ങിയ സിൻ വാങ്ങിനെതിരെ അവസാന ഘട്ടത്തിൽ സൈന തിരിച്ചടിച്ചെങ്കിലും ഗെയിം നേടാനായില്ല. 18-20 എന്ന നിലയിലായിരിക്കെയാണ് ചൈനീസ് താരത്തിന് പരിക്കേൽക്കുന്നത്. എങ്കിലും കളി പുനരാരംഭിച്ചയുടനെ ഒരു പോയൻറ് കൂടി സിൻ വാങ്ങിന് ഗെയിം കൈപ്പിടിയിലൊതുക്കാനായി. പിന്നീടാണ് നാലാം സീഡായ സൈനക്ക് മെഡൽ സമ്മാനിച്ച് വാങ് കളം വിട്ടത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story