വെഞ്ഞാറമൂട്: ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രമണി പി. നായരുടെ വീടിന് നേരെ ആക്രമണം; കാ൪ തക൪ത്തു. ജനാല എറിഞ്ഞുടച്ചു. വസതിയായ വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ പ്രസരയിൽ പാ൪ക്ക് ചെയ്തിരുന്ന ജില്ലാ പഞ്ചായത്തിൻെറ സ്കോ൪പിയോ കാറാണ് തക൪ത്തത്. വെള്ളിയാഴ്ച പുല൪ച്ചെ ഒന്നരക്കായിരുന്നു ആക്രമണം. ജനൽ ഗ്ളാസുകൾ അട൪ന്നുവീഴുന്ന ശബ്ദം കേട്ട് രമണി പി.നായരും ഭ൪ത്താവ് പ്രഭാകരൻ നായരും ഉണ൪ന്ന് പുറത്തിറങ്ങിയപ്പോൾ കാ൪ കത്തുന്നതാണ് കണ്ടത്. സമീപത്തെ വീട്ടിൽ ഉണക്കാൻ ഇട്ടിരുന്ന തുണിയിൽ മണ്ണെണ്ണ ഒഴിച്ച് കാറിനടിയിലിട്ടാണ് കത്തിച്ചത്്. വീട്ടുകാ൪ ഉണ൪ന്നപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. കാറിൻെറ മുൻവശം പൂ൪ണമായും കത്തി. എൻജിൻ കത്തിയ കാ൪ മുന്നോട്ടാഞ്ഞ് ഗേറ്റിൽ തട്ടിയ നിലയിലാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ബി.കെ. പ്രശാന്തൻെറ നേതൃത്വത്തിൽ പൊലീസെത്തി പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. രാവിലെ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെത്തി അന്വേഷണം ആരംഭിച്ചു. രാവിലെ 10ഓടെ എ.ഡി.ജി.പി എത്തി പൊലീസുകാരുമായി ച൪ച്ച നടത്തി. ആസൂത്രിത ആക്രമണമാണിതെന്നും ആറ്റിങ്ങൽ ഡിവൈ.എസ്.പി കേസന്വേഷിക്കുമെന്നും എ.ഡി.ജി.പി ചന്ദ്രശേഖരൻ പറഞ്ഞു. മന്ത്രിമാരായ തിരുവഞ്ചൂ൪ രാധാകൃഷ്ണനും വി.എസ്. ശിവകുമാറും വീട്ടിലെത്തി. സി.പി.എം നേതൃത്വത്തിൻെറ അറിവോടെയാണ് ആക്രമണമെന്ന് സംശയിക്കുന്നതായി മന്ത്രി ശിവകുമാ൪ പറഞ്ഞു. പൊലീസ് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ് മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങളിൽ നിന്ന് മന്ത്രി തിരുവഞ്ചൂ൪ ഒഴിഞ്ഞുമാറി. പാലോട് രവി എം.എൽ.എ, അഡ്വ. മോഹൻകുമാ൪, അഡ്വ. മോഹനചന്ദ്രൻ, ജി. പുരുഷോത്തമൻ, തലേക്കുന്നിൽ ബഷീ൪, എ.ഐ.സി.സി അംഗം പ്രഫ. സുശീല, ഷാനവാസ് ആനക്കുഴി, ആ൪. അപ്പുക്കുട്ടൻ പിള്ള, ഇ. ഷംസുദ്ദീൻ തുടങ്ങിയവരും സ്ഥലത്തെത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2012 2:35 PM GMT Updated On
date_range 2012-08-04T20:05:59+05:30ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്െറ വീട് ആക്രമിച്ചു; കാര് കത്തിച്ചു
text_fieldsNext Story