ഹോട്ടലുകളിലെ പരിശോധന കര്‍ശനമാക്കുന്നു
text_fieldsകൊല്ലം: ഭക്ഷ്യസുരക്ഷാ കമീഷണ൪ പുറപ്പെടുവിച്ച മുപ്പതിന മാ൪ഗനി൪ദേശം അനുസരിച്ച് ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന ക൪ശനമാക്കുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ ഹോട്ടലുകളിൽ ഇതിനകം നടത്തിയ ശുചിത്വ പരിശോധനയിൽ 80,000 രൂപ പിഴ ഈടാക്കി. 85 ഓളം ഹോട്ടലുകൾ പരിശോധിച്ചു. ഇതിൽ 60 ഹോട്ടലുകൾക്ക് നി൪ദേശങ്ങൾ അടങ്ങിയ നോട്ടീസ് നൽകി. മോശം സാഹചര്യങ്ങൾ കണ്ടെത്തിയ അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചു. മതിയായ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തിയതിനെ തുട൪ന്ന് മൂന്ന് ഹോട്ടലുകൾ തുറക്കാൻ അനുവാദം നൽകി. നോട്ടീസ് നൽകിയ ഹോട്ടലുകളിൽ സമയക്രമമനുസരിച്ച് മതിയായ മാനദണ്ഡങ്ങൾ പാലിച്ചോയെന്നുറപ്പുവരുത്താൻ അനുബന്ധ പരിശോധന നടക്കുകയാണ്. നോട്ടീസ് നൽകിയിട്ടും നി൪ദേശങ്ങൾ പാലിക്കാത്ത ഒരു ഹോട്ടലിന് പിഴ ചുമത്തി. അടച്ചുപൂട്ടിയ ഹോട്ടലുകൾ തുറക്കാൻ ഇനിമുതൽ കലക്ടറും ഡി.എം.ഒയും നിയമിക്കുന്ന പ്രതിനിധികളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പരിശോധന നടത്തി സംവിധാനങ്ങൾ വിലയിരുത്തണമെന്ന് ഉത്തരവായെന്നറിയുന്നു.
അടുക്കളയും പരിസരവും അട൪ന്നുവീഴാത്ത രീതിയിൽ പ്ളാസ്റ്റ൪ ചെയ്ത് വൈറ്റ്വാഷ് ചെയ്യണമെന്ന് നിബന്ധനകളിൽ പറയുന്നു. അടുക്കളഭാഗത്തെ ഓടകളിലോ തറയിലോ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഖരമാലിന്യങ്ങൾ സൂക്ഷിക്കാൻ പ്രത്യേകം അടപ്പോടുകൂടിയ പാത്രം ഉണ്ടായിരിക്കണം. മാലിന്യം ദിവസവും നീക്കണം. കക്കൂസ്, കുളിമുറി എന്നിവ അടുക്കള ഭാഗത്തുനിന്ന് നിശ്ചിത അകലത്തിലായിരിക്കണം. അടുക്കള ഭാഗം ഈച്ച കടക്കാത്തവിധം നെറ്റുകൾ അടിച്ച് ബലപ്പെടുത്തുകയോ വൈദ്യുതി ഫൈ്ള ട്രാപ്പ് ഉപയോഗിക്കുകയോ വേണം. ഡ്രേയിനേജ് പൂ൪ണമായി അടക്കണം. ഭക്ഷണം തയാറാക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുന്ന രജിസ്റ്റ൪ ഹോട്ടലുടമകൾ തയാറാക്കണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിൻെറ കെമിക്കൽ, മൈക്രോബയോളജിക്കൽ പരിശോധന കാലാനുസൃതമായി ഇടവേളകളിൽ അംഗീകൃത ലാബുകളിൽ നടത്തി രേഖ സൂക്ഷിക്കണം. ആഹാരസാധനങ്ങൾ കൈകാര്യംചെയ്യുന്നവ൪ പക൪ച്ചവ്യാധി ഉണ്ടോ, ഇല്ലയോ എന്ന് പരിശോധിച്ച് രേഖകൾ ഹോട്ടലുകളിൽ തന്നെ സൂക്ഷിക്കണം. മെഡിക്കൽ സ൪ജനിൽ കുറയാത്ത സ൪ക്കാ൪ ഡോക്ട൪ നിയമാനുസൃതം നൽകിയ മെഡിക്കൽ സ൪ട്ടിഫിക്കറ്റുകൾ എല്ലാ തൊഴിലാളികൾക്കും ഉണ്ടാവണം. ശരീരഭാഗങ്ങളിലോ തലയിലോ ചൊറിയുന്നത് ജോലിസമയത്ത് ഒഴിവാക്കണം. ചവക്കുന്നതും തിന്നുന്നതും പുകവലിക്കുന്നതും തുപ്പുന്നതും മൂക്ക് ചീറ്റുന്നതും ഭക്ഷണം കൈകാര്യം ചെയ്യുന്ന സമയത്തും സ്ഥലത്തും നിരോധിക്കണം. ശുദ്ധജലം ഉപയോഗിച്ച് നി൪മിച്ച ഐസ് മാത്രമേ ഉപയോഗിക്കാവൂ. തുറസ്സായ സ്ഥലത്ത് ഭക്ഷണം പാകംചെയ്യൽ, സംസ്കരണം എന്നിവ ഒഴിവാക്കണം. റഫ്രിജറേറ്റ൪, കോൾഡ് സ്റ്റോറേജ് റൂം എന്നിവ അമിതമായി നിറക്കരുത്. സസ്യ-മാംസ ആഹാരങ്ങൾ സൂക്ഷിക്കാൻ പ്രത്യേക ഫ്രീസറുകൾ ഉപയോഗിക്കണം. ഹോട്ടലുകളിൽ തൊഴിലാളികളെ താമസിപ്പിക്കരുത്. അവരുടെ വസ്ത്രങ്ങളും സൂക്ഷിക്കരുത്. പൊതുജനങ്ങൾക്ക് ബില്ല് നൽകണം. ഫുഡ് സേഫ്റ്റി കമീഷണറുടെ ടോൾ ഫ്രീ നമ്പറും അതാത് സ്ഥലത്തെ ഫുഡ് സേഫ്റ്റി ഓഫിസ൪മാരുടെ നമ്പറും കാഷ് കൗണ്ടറുകളിൽ പ്രദ൪ശിപ്പിക്കണം തുടങ്ങിയവയാണ് മാ൪ഗനി൪ദേശങ്ങൾ. ഇവ ക൪ശനമായും പാലിക്കുന്നുണ്ടോ എന്നത് പരിശോധിക്കാ൪ ഉദ്യോഗസ്ഥ൪ കൃത്യമായ ഇടവേളകളിൽ ഹോട്ടലുകൾ സന്ദ൪ശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
