പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും മുമ്പ് മുന്നറിയിപ്പില്ലാതെ തപാല്‍ ഓഫിസ് മാറ്റി
text_fieldsചെറുതോണി: പുതുതായി നി൪മിച്ച കെട്ടിടം ഉദ്ഘാടനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പോസ്റ്റോഫിസിന് സ്ഥാനചലനം.
മുരിക്കാശേരി സബ് ഓഫിസിന് കീഴിലെ കൊന്നക്കാമാലി ബ്രാഞ്ച് ഓഫിസാണ് ഒറ്റ ദിവസം കൊണ്ട് ജോസ്പുരത്തേക്ക് മാറ്റിയത്.
1991 ൽ ഇടുക്കി കോളനി സബ് ഓഫിസിന് കീഴിൽ നാട്ടുകാരുടെ നിരന്തര ശ്രമഫലമായി അനുവദിച്ചതാണ് കൊന്നക്കാമാലി പോസ്റ്റോഫിസ്.
ജോസ്പുരം, കള്ളിപ്പാറ, മൂങ്ങാപ്പാറ, ദൈവംമേട് പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരത്തോളം വരുന്ന നാട്ടുകാ൪ ആശ്രയിക്കുന്നത് ഈ ബ്രാഞ്ച് ഓഫിസിനെയാണ്. കൊന്നക്കാമാലി പ്രദേശം വാത്തിക്കുടി പഞ്ചായത്തിൻെറ പരിധിയിൽപെട്ടതാണ്. കാലം മാറുകയും ഗ്രാമീണ തപാൽ ഓഫിസുകൾ വിസ്മൃതിയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന കാലമാണെങ്കിലും കൊന്നക്കാമാലിയിലെ തപാൽ ഓഫിസിന് തിരക്ക് കുറഞ്ഞിട്ടില്ല.
രണ്ടുമാസം മുമ്പ് മുരിക്കാശേരി സബ് ഓഫിസിന് കീഴിലായ ഈ ബ്രാഞ്ച് ഓഫിസ് കമ്പ്യൂട്ട൪വത്കരിക്കാൻ തീരുമാനിച്ചു. ഇതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്ന് സബ് ഡിവിഷനൽ ഓഫിസറും പോസ്റ്റ്മാസ്റ്ററും നാട്ടുകാരോട് ആവശ്യപ്പെട്ടു. ഇതിനായി പോസ്റ്റ്മാസ്റ്ററുടെ നേതൃത്വത്തിൽ പൊതുയോഗം വിളിച്ചുകൂട്ടി പുതിയ കെട്ടിടം നി൪മിക്കാൻ തീരുമാനിച്ചു. ഇതിൻെറ രക്ഷാധികാരികളായി ദൈവംമേട് പഞ്ചായത്ത് മെംബറെയും ജോസ്പുരം മെംബറെയും തെരഞ്ഞെടുത്തു. തുട൪ന്ന് ഏഴംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി പുതിയ കെട്ടിടം തീ൪ത്തു. വിവരങ്ങൾ ഉടൻതന്നെ കട്ടപ്പന സബ് ഡിവിഷനൽ ഓഫിസറെ അറിയിച്ചു.
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ നടക്കുന്നതിനിടെ ചിലരുടെ താൽപ്പര്യപ്രകാരം പോസ്റ്റ്മാസ്റ്ററുടെ പിന്തുണയോടെ തപാൽ ഓഫിസ ്തൊട്ടടുത്ത സ്ഥലമായ ജോസ്പുരത്തേക്ക് മാറ്റി. ഇത് ചോദ്യം ചെയ്ത ജനപ്രതിനിധികളെയും നാട്ടുകാരെയും ചില൪ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പോസ്റ്റ് ഓഫിസ് പ്രവ൪ത്തിച്ചിരുന്ന കെട്ടിടം നശിപ്പിക്കാനും ശ്രമമുണ്ടായി. തുട൪ന്ന് നാട്ടുകാ൪ മുരിക്കാശേരി പൊലീസിൽ പരാതി നൽകി.
എന്നിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് മെംബ൪ ഷിൻേറാ ഓലിക്കരോട്ടിൻെറ നേതൃത്വത്തിൽ പോസ്റ്റോഫിസ് സംരക്ഷണ സമിതിക്ക് രൂപം നൽകി. പുതിയ കെട്ടിടത്തിലേക്ക് പോസ്റ്റോഫിസ് മാറ്റി പ്രവ൪ത്തനമാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികളായ സുനിൽ വ൪ഗീസ്, സജി മാത്യു, ചാക്കോ ഉലഹന്നാൻ എന്നിവ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
