തിരുവല്ല -കുമ്പഴ സംസ്ഥാന പാതക്കരികില്‍
text_fieldsഅനധികൃത നി൪മാണം വ്യാപകംതിരുവല്ല: തിരുവല്ല -കുമ്പഴ സംസ്ഥാന ഹൈവേയിൽ അനധികൃത കെട്ടിട നി൪മാണം വ്യാപകമായിട്ടും അധികൃത൪ മൗനം പാലിക്കുന്നതായി ആക്ഷേപം. റോഡ് വികസനത്തിന് തടസ്സമാകുംവിധമാണ് നി൪മാണം നടക്കുന്നത്. തോട്ടഭാഗം,നെല്ലാട്,കുമ്പനാട്,മുട്ടുമൺ ജങ്ഷനുകളിലാണ് ബഹുനില കെട്ടിട സമുച്ചയങ്ങൾ ഉയരുന്നത്.
കായിപ്രം ഗ്രാമപഞ്ചായത്തിൽ മുട്ടുമൺ ജങ്ഷനിൽ 60 വ൪ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പഴയ കെട്ടിടത്തിൻെറ അടിവാരത്തിൽ കെട്ടിടം പണിതുയ൪ത്തുന്നത്.
പഴയ കെട്ടിടത്തിൻെറ കോൺക്രീറ്റ് മേൽക്കൂര മാത്രം പൊളിച്ചുമാറ്റി പഴയതിൻെറ സ്ഥാനത്താണ് കെട്ടിടം പണിയുന്നത്.
പൊതുമരാമത്ത് ഹൈവേ റോഡ് വിഭാഗത്തിൻെറ നി൪ദേശങ്ങൾ കാറ്റിൽ പറത്തിയാണ് കെട്ടിടങ്ങൾ ആകാശം മുട്ടെ ഉയരുന്നത്. കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് കെ.എസ്.ഇ.ബി കാര്യാലയത്തിന് സമീപം നി൪മാണം പൂ൪ത്തിയാകുന്ന അനധികൃത കെട്ടിടത്തിൻെറ മുൻഭാഗത്ത് റോഡിലേക്ക് ഇറക്കിയാണ് സിമൻറ് ബ്ളോകുകൾ തറയിൽ പാകിയിരിക്കുന്നത്. ഇവിടെയും നി൪ദിഷ്ട അകലം റോഡിൽനിന്ന് പാലിച്ചിട്ടില്ല. ഇരവിപേരൂ൪ ഗ്രാമപഞ്ചായത്തിൻെറ അതി൪ത്തി ഉൾപ്പെടുന്ന സംസ്ഥാന ഹൈവേയിലെ നെല്ലാട് ജങ്ഷനിലും നാല് നില കെട്ടിടം പണി നടക്കുകയാണ്.
മുമ്പ് ഉണ്ടായിരുന്ന രണ്ട് നില കെട്ടിടത്തിൻെറ മുകളിലാണ് പുതുതായി വീണ്ടും രണ്ട് നില കൂടി നി൪മിക്കുന്നത്.
സംസ്ഥാന പാതയോരത്തെ കാത്തിരിപ്പ് കേന്ദ്രത്തോട് ചേ൪ന്നാണ് കെട്ടിടം നി൪മിക്കുന്നത്. കവിയൂ൪ ഗ്രാമപഞ്ചായത്തിലെ തോട്ടഭാഗം ജങ്ഷനിൽ 14 നില ഫ്ളാറ്റ് സമുച്ചയമാണ് ഉയരുന്നത്. ഇവിടെ റോഡിൽ നിന്ന് മൂന്ന് മീറ്റ൪ അകലം പോലും പാലിക്കാതെയാണ് സ൪ക്കാ൪ പുറമ്പോക്ക് ഭൂമിയിൽ കെട്ടിടനി൪മാണം.
രണ്ട് വ൪ഷം മുമ്പ് കവിയൂ൪ ഗ്രാമപഞ്ചായത്ത് ഭരണസമിതി നി൪ദിഷ്ട ഫ്ളാറ്റ് സമുച്ചയത്തിന് സമീപമുള്ള ഏകദേശം 100 മീറ്റ൪ നീളവും 40 മീ.വീതിയുമുള്ള കുളത്തിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഈ മത്സ്യകുളം നികത്തിയനിലയിലാണ്.
ഗ്രാമപഞ്ചായത്തധികൃത൪ പൊതുമരാമത്ത് ഹൈവേ റോഡ് വിഭാഗം അധികൃതരോട് മുൻകൂ൪ അനുമതി വാങ്ങാതെ കെട്ടിട ഉടമകൾക്ക് നി൪മാണ അനുമതി നൽകുന്നതാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരെ ബുദ്ധിമുട്ടിലാക്കുന്നതെന്ന് പി.ഡബ്ള്യു.ഡി വിഭാഗം പറയുന്നു. എന്നാൽ, ഗ്രാമപഞ്ചായത്തധികൃതരും പി.ഡബ്ള്യു.ഡി.റോഡ് വിഭാഗം അധികൃതരുടെയും മൗനാനുവാദത്തോടെയാണ് പ്രദേശത്ത് കെട്ടിടങ്ങൾ ഉയരുന്നതെന്ന പരാതി വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
