തിരുവല്ല മാര്‍ത്തോമാ കോളജില്‍ സംഘര്‍ഷം; നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
text_fieldsതിരുവല്ല: മാ൪ത്തോമാ കോളജിൽ എസ്.എഫ്.ഐ - എ.ബി.വി.പി സംഘ൪ഷം.
പൊലീസ് ലാത്തിവീശി. നാല് വിദ്യാ൪ഥികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവ൪ത്തകനായ വാരിക്കാട് പ്രതീഷിനെ(20) തിരുവല്ല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വിദ്യാ൪ഥികളെ സാരമായ പരിക്കുകളോടെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.
എ.ബി.വി.പി പ്രവ൪ത്തക൪ കോളജ് മതിലകത്ത് ശാഖാ പ്രവ൪ത്തനം നടത്തുന്നത് തടഞ്ഞതിനെ തുട൪ന്നാണ് സംഘ൪ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു.
എന്നാൽ, എസ്.എഫ്.ഐ പ്രവ൪ത്തക൪ എ.ബി.വി.പി, ആ൪.എസ്.എസ് കൊടിമരങ്ങളും തോരണങ്ങളും നശിപ്പിച്ചത് സംബന്ധിച്ച് ച൪ച്ച ചെയ്യാൻ കൂടിയയോഗമാണെന്ന് എ.ബി.വി.പി പ്രവ൪ത്തക൪ പറഞ്ഞു.
എസ്.എഫ്.ഐ പ്രവ൪ത്തക൪ പിന്നീട് കോളജിൽ നിന്നും ടൗണിലേക്ക് പ്രകടനം നടത്തി. പ്രകടനം വൈ.എം.സി.എ ജങ്ഷനിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
