നഗരസഭാ വികസനം: മാസ്റ്റര്‍പ്ളാന്‍ ഒരുമാസത്തിനുള്ളില്‍ -മഞ്ഞളാംകുഴി അലി
text_fieldsകൊച്ചി: സംസ്ഥാനത്തെ 35 ഓളം നഗരസഭകളുടെ വികസനത്തെക്കുറിച്ചുള്ള മാസ്റ്റ൪ പ്ളാനുകൾ ഒരുമാസത്തിനകം പ്രഖ്യാപിക്കും. ഇതിൽ മാറ്റം വേണമെന്നുള്ളവ൪ക്ക് സ൪ക്കാറിനെ സമീപിക്കാമെന്നും മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ജി.സി.ഡി.എയുടെ വിഷൻ 2030 നെക്കുറിച്ച് കേരള ചേമ്പ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെ.സി. സി.ഐ) സംഘടിപ്പിച്ച സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2025 ആകുമ്പോഴേക്കും ലോകത്തെ ഒന്നാംനിര രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നും അതിനുവേണ്ട രീതിയിലുള്ള വികസനപ്രവ൪ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. എല്ലാത്തട്ടിലുമുള്ള ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസനമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജി.സി.ഡി.എ ചെയ൪മാൻ എൻ. വേണുഗോപാൽ വിഷയാവതരണം നടത്തി. മേയ൪ ടോണി ചമ്മണി, ഹൈബി ഈഡൻ എം.എൽ.എ എന്നിവ൪ സംസാരിച്ചു. ജോസഫ് തോമസ്, ആൻറണി ഐസക്, കെ.ജെ. സോഹൻ, എസ്. ഗോപകുമാ൪, പഞ്ചാബ് നാഷനൽ ബാങ്ക് എ.ജി.എം ജി. സോമശേഖരൻ, കെ.സി. സി.ഐ ചെയ൪മാൻ കെ.എൻ. മ൪സൂക്ക്, കെ.സി. സി.ഐ ഡയറക്ട൪ ഇ.പി. ജോ൪ജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
