ജനറല്‍ ആശുപത്രിയില്‍ ലാബ് പരിശോധനക്കും മരുന്നിനും കമീഷന്‍ പറ്റുന്ന സംഘമെന്ന്
text_fieldsമഞ്ചേരി: സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ലാബുകൾക്ക് കുടിശ്ശിക നൽകാതെ സേവനം നി൪ത്തിച്ചതിന് പിന്നിൽ ആരോഗ്യ ഇൻഷുറൻസ് രോഗികൾക്കുള്ള ലാബ്, മരുന്ന് എന്നിവയുടെ പേരിൽ കമീഷൻ പറ്റുന്ന സംഘമെന്ന്. സ്വകാര്യ ലാബുകളിൽനിന്നും മരുന്നുകടകളിൽനിന്നും ഈ സേവനത്തിൻെറ പേരിൽ ആശുപത്രിയുടെ തലപ്പത്തുള്ള ചില൪ കമീഷൻ പറ്റുന്നുണ്ടെന്നും ഇടയിൽ ചില താൽപര്യക്കാരാണ് പ്രവ൪ത്തിക്കുന്നതെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് കിട്ടുന്ന കമീഷൻ സ൪ക്കാ൪ നിയന്ത്രിതലാബിൽനിന്ന് കിട്ടില്ലെന്നതിനാൽ അമിത കുടിശ്ശിക വരുത്തി സേവനം നി൪ത്തുകയായിരുന്നു.
കഴിഞ്ഞ ഒരു വ൪ഷത്തെ സേവനത്തിന് 18 ലക്ഷം രൂപയാണ് നിസ്സാര കാരണം പറഞ്ഞ് തടഞ്ഞുവെച്ചത്. ബില്ലുകൾ കൃത്യമായി പരിശോധിച്ചില്ല, ലേ സെക്രട്ടറി ഒപ്പിട്ടില്ല എന്നീ കാരണങ്ങളാണ് സൊസൈറ്റി അധികൃതരോട് സൂപ്രണ്ട് പറഞ്ഞത്. ഒപ്പിട്ടിട്ടുണ്ടെന്ന് ലേ സെക്രട്ടറി പറയുന്നു.
അതേസമയം, ഇതേ സേവനങ്ങൾ ചെയ്യുന്ന സ്വകാര്യലാബിന് 2012 ജൂൺ വരെയുള്ള പണം പരിശോധന കൂടാതെ സൂപ്രണ്ടിൻെറ നി൪ദേശത്താൽ നൽകിയെന്ന് ആശുപത്രി ജീവനക്കാ൪ പറഞ്ഞു.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുള്ള രോഗികൾക്ക് ഒരു വ൪ഷമായി സ്വകാര്യ മരുന്നുകടകളാണ് മരുന്ന് നൽകുന്നത്. ഇതിൻെറ പേരിലും ആശുപത്രിയിലെ ഒരു ലോബി കമീഷൻ പറ്റുന്നതായി പരാതിയുണ്ട്. ദിവസം 25,000 മുതൽ 30,000 രൂപക്കാണ് രോഗികൾക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് സമയബന്ധിതമായി പണം തീ൪ത്തുകൊടുക്കുന്നത് ഇടനിലക്കാരിൽ ചിലരും ആശുപത്രിയുടെ തലപ്പത്തുള്ളവരും കമീഷൻ പറ്റുന്നതുകൊണ്ടാണെന്നും പരാതിയുണ്ട്. 92 ഇനം ലാബ് പരിശോധനകൾക്ക് കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി ആശുപത്രിക്ക് സമീപത്തെ ഒരു ലാബ് ക്വട്ടേഷൻ നൽകിയ കൂടിയ നിരക്കാണ് സ്വീകരിച്ചത്.
ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള ജനതാ ഫാ൪മസിയിൽനിന്നാണ് ആ൪.എസ്.ബി.വൈ രോഗികൾ മരുന്ന് വാങ്ങിയിരുന്നത്. ഇതിൻെറ പേരിൽ പ്രത്യേക വരവൊന്നും ഇല്ലാത്തതിനാലാണ് ജനതാ ഫാ൪മസിയെ ഇല്ലാതാക്കി മരുന്നിന് സ്വകാര്യ കടകളെ കൂട്ടുപിടിച്ചത്. ലേ സെക്രട്ടറി ഇവയെല്ലാം നേരത്തെ ആരോഗ്യവകുപ്പിൻെറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
