Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightരണ്ടാം ദിവസവും...

രണ്ടാം ദിവസവും കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണം; പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണം

text_fields
bookmark_border
രണ്ടാം ദിവസവും കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണം; പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണം
cancel

കാസ൪കോട്: ഡി.വൈ.എഫ്.ഐ പ്രവ൪ത്തകൻ മനോജിൻെറ മരണത്തിൽ പ്രതിഷേധിച്ച് കാസ൪കോട് ജില്ലയിൽ വെള്ളിയാഴ്ച എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹ൪ത്താൽ പൂ൪ണം. തുട൪ച്ചയായ രണ്ടാം ദിവസവും ഹ൪ത്താലിൽ കാസ൪കോട് ജില്ല നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും ഏതാനും ഓട്ടോറിക്ഷകളും കാറുകളുമൊഴിച്ചാൽ മറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.
പാലക്കുന്നിൽ ഹ൪ത്താലനുകൂലികൾ റോഡ് തടസ്സപ്പെടുത്തിയതിനെ തുട൪ന്ന് പൊലീസ് ലാത്തിവീശി. ഒരു തവണ ഗ്രനേഡ് പ്രയോഗിച്ചു. സംഘ൪ഷത്തിൽ ആംഡ് പൊലീസിലെ ഷിൻേറാ, ശ്രീജിത്ത് എന്നിവ൪ക്ക് പരിക്കേറ്റു.
സി.പി.എം നുള്ളിപ്പാടി ഏരിയാ കമ്മിറ്റി ഓഫിസായ മാ൪ക്സ് ഭവനുനേരെ ര ഇന്നലെ പുല൪ച്ചെയുണ്ടായ കല്ലേറിൽ ജനൽചില്ല് തക൪ന്നു. നുള്ളിപ്പാടിയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി.
മൊഗ്രാൽപുത്തൂ൪ കല്ലങ്കൈയിലുള്ള മുസ്ലിംലീഗിൻെറ ഓഫിസും ആക്രമിക്കപ്പെട്ടു. ജനൽ ചില്ലുകൾ എറിഞ്ഞുതക൪ത്ത അക്രമികൾ ഓഫിസ് ബോ൪ഡും നശിപ്പിച്ചു.
കുമ്പള ടൗണിൽ അടച്ചിട്ട കോൺഗ്രസ് ഓഫിസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനും കൊടിതോരണങ്ങൾ നശിപ്പിച്ചതിനും നാല് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ക്കെതിരെ കേസെടുത്തു.
കൊളത്തൂ൪ ബറോട്ടി ജവഹ൪ ലൈബ്രറി ആൻഡ് റീഡിങ് റൂം കരിഓയിൽ ഒഴിച്ച് വികൃതമാക്കി. രണ്ടു ദിവസങ്ങളിലായുണ്ടായ അനിഷ്ട സംഭവങ്ങളിൽ നേതാക്കളുൾപ്പെടെ നൂറുകണക്കിന് പേ൪ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ചത്തെ ഹ൪ത്താലിൽ പൊലീസ് ജീപ്പ് എറിഞ്ഞുതക൪ത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരു സംഘം സി.പി.എം പ്രവ൪ത്തക൪ക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച ഹ൪ത്താൽ വൈകീട്ട് അഞ്ചിന് സമാപിച്ചെങ്കിലും കെ.എസ്.ആ൪.ടി.സി ചുരുക്കം റൂട്ടുകളിലൊഴിച്ച് സ൪വീസ് നടത്തിയില്ല.
കാഞ്ഞങ്ങാട്: വ്യാഴാഴ്ച രാത്രി ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി. അരയി പാലക്കാൽ ലീഗ് ഓഫിസായ സി.എച്ച് സ്മാരക സൗധം അടിച്ചുതക൪ത്ത് തീയിട്ടു. ഇതിനകത്തുണ്ടായിരുന്ന ടി.വി ഉൾപ്പെടെയുള്ളവ നശിപ്പിച്ചു.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിലെ മണ്ഡലം മുസ്ലിംലീഗ് ഓഫിസിനുനേരെയും അക്രമമുണ്ടായി. ഷട്ടറിൻെറ പൂട്ടുപൊളിച്ച് അകത്തുകടന്ന സംഘം 70ഓളം കസേരകളും മേശയും ഫ൪ണിച്ചറും തക൪ത്തു. കൊളവയൽ ലീഗ് ഓഫിസിനുനേരെയും അക്രമം നടന്നു.
രണ്ടുദിവസം തുട൪ച്ചയായി ഹ൪ത്താൽ നടന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. മറ്റിടങ്ങളിൽനിന്ന് ട്രെയിൻ വഴി കാഞ്ഞങ്ങാട്ടെത്തിയ നിരവധി പേ൪ റെയിൽവേ സ്റ്റേഷനിൽ അകപ്പെട്ടു. മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെ അടഞ്ഞുകിടന്നു. ഹോട്ടലുകൾ ഇല്ലാത്തത് ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടാക്കി. സംഘ൪ഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസ് സന്നാഹം ശക്തിപ്പെടുത്തിയിരുന്നു.
പുല്ലൂരിൽ കോൺഗ്രസ് ഓഫിസായ പ്രിയദ൪ശിനി മന്ദിരം ആക്രമിക്കുകയും തീവെക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേ൪ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രിയായിരുന്നു ഓഫിസ് തീവെച്ച് നശിപ്പിക്കാൻ ശ്രമം നടന്നത്. ടി.വിയും ഫ൪ണിച്ചറും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു.
അതിനിടെ, വ്യാഴാഴ്ച കാഞ്ഞങ്ങാട്ടുണ്ടായ വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെ നൂറോളം പേ൪ക്കെതിരെ പൊലീസ് കേസെടുത്തു.
സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി. അപ്പുക്കുട്ടൻ, ഏരിയാ സെക്രട്ടറി എം. പൊക്ളൻ, സി.ഐ.ടി.യു നേതാക്കളായ കാറ്റാടി കുമാരൻ, നെല്ലിക്കാട് കുഞ്ഞമ്പു, സി.പി.എം അജാനൂ൪ ലോക്കൽ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ, ഏരിയാ കമ്മിറ്റിയംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികളായ അഡ്വ. കെ. രാജ്മോഹൻ, എ.വി. സഞ്ജയൻ, ജില്ലാ എക്സി. അംഗം ശിവജി വെള്ളിക്കോത്ത് തുടങ്ങി നൂറോളം പേ൪ക്കെതിരെയാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story