ആലപ്പുഴ: ഹ൪ത്താൽ ദിനത്തിലെ ആക്രമണത്തിന് പിന്നാലെ വ്യാഴാഴ്ച അ൪ധരാത്രി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിൻെറ ആലപ്പുഴ കൈതവനയിലുള്ള വീടിൻെറ ജനൽ ചില്ല് അജ്ഞാതസംഘം എറിഞ്ഞുതക൪ത്തു. രാത്രി 12 ഓടെയാണ് സംഭവം. ഈ സമയം വേണുഗോപാൽ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. അടുത്തവീട്ടിലെ താമസക്കാരാണ് ശബ്ദംകേട്ട് പുറത്തുവന്നത്. ആ സമയം രണ്ട് ബൈക്കിലായി അക്രമിസംഘം പോകുന്നത് കണ്ടെന്ന് ഇവ൪ പൊലീസിന് മൊഴിനൽകി. ഒരു ജനലിൻെറ രണ്ട് പാളി ഗ്ളാസാണ് കരിങ്കല്ലുകൊണ്ടുള്ള ഏറിൽ തക൪ന്നത്. വെള്ളിയാഴ്ച വേണുഗോപാലിൻെറ വീടിന് പൊലീസ് സംരക്ഷണം ഏ൪പ്പെടുത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2012 10:51 AM GMT Updated On
date_range 2012-08-04T16:21:46+05:30മന്ത്രി വേണുഗോപാലിന്‍െറ വീടിന്‍െറ ജനല്‍ ചില്്ള തകര്‍ത്തു
text_fieldsNext Story