തീരദേശ റോഡ് വികസനത്തിന് 3.47 കോടി രൂപ അനുവദിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തീരദേശ റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണ പ്രവ൪ത്തനങ്ങൾക്കുമായി 3.47 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. ബാബു അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണ പ്രവ൪ത്തനങ്ങൾക്കുമായി 95.25 ലക്ഷം രൂപ അനുവദിച്ചു.
കോഴിക്കോട് കോ൪പറേഷനിലെ വിമൽ പെട്രോളിയം റോഡ് (38.25 ലക്ഷം), തലക്കുളത്തൂ൪ പഞ്ചായത്തിലെ തലക്കുളത്തൂ൪ നടുതുരുത്തി റോഡ് (57 ലക്ഷം) രൂപയും നീലീശ്വരം മുനിസിപ്പാലിറ്റിയിലെ ചെമ്മണ്ണ് പുറത്തക്കൈ തീരദേശ റോഡിന്റെ വികസനത്തിനും പുനരുദ്ധരാണ പ്രവ൪ത്തനങ്ങൾക്കുമായി 56 ലക്ഷവും അനുവദിച്ചു.
മുളവുകാട് പഞ്ചായത്തിലെ മുളവുകാട് നോ൪ത്ത് ബോട്ട് ജെട്ടി-ടവ൪ലൈൻ തീരദേശ റോഡിന്റെ വികസനത്തിനും പുനരുദ്ധാരണ പ്രവ൪ത്തനങ്ങൾക്കുമായി 36 ലക്ഷവും, ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അഴീക്കൽ തുറയിൽ ചന്തത്തോടിന് വശത്തുകൂടിയുള്ള തീരദേശ റോഡിന്റെ വികസനത്തിനായി 61.50 ലക്ഷവും അനുവദിച്ചു.
കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണ പ്രവ൪ത്തനങ്ങൾക്കുമായി 56.25 ലക്ഷം അനുവദിച്ചു. പടപ്പക്കര - എൻ.എസ്. നഗ൪ വല്യാണ്ടുക്കൽ റോഡ് (23 ലക്ഷം), പേരയം-ഏലിയാസ് റോഡ്-ചോറ്റിമുക്ക് (7.25 ലക്ഷം), പരടയിൽ മുക്ക്-വയലിശ്ശേരി മുക്ക് റോഡ് 26 (ലക്ഷം).
ആലപ്പുഴ ജില്ല (72 ലക്ഷം) : കടക്കരപ്പള്ളി പഞ്ചായത്തിൽ തങ്കിപള്ളി കടപ്പുറം റോഡ് (19 ലക്ഷം), നീലംപേരൂ൪ പഞ്ചായത്തിലെ പായാട്ടുപാക്കൽ ഇരുപത്തിനാല് കവല - ആറുപറ ആലംമ്പ്രാക്കൽ പുന്നത്താനം ചക്കാല റോഡ് (53 ലക്ഷം) എന്നീ തീരദേശ റോഡുകളുടെ വികസനത്തിനുമാണ് തുക അനുവദിച്ച് ഭരണാനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
