രാജ്യം വരള്‍ച്ചയിലേക്ക്
text_fieldsന്യൂദൽഹി: ഇക്കുറി കാലവ൪ഷം കനിഞ്ഞില്ല. മൂന്നുകൊല്ലം മുമ്പ് നേരിട്ടതിനേക്കാൾ രൂക്ഷമായ വരൾച്ചയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
രാജ്യത്തിന്റെ മൂന്നിലൊന്നു സ്ഥലങ്ങളിൽ മാത്രമാണ് പതിവു മൺസൂണ്മഴ കിട്ടിയത്. ശരാശരി നോക്കിയാൽ മഴ ഇക്കുറി 15 ശതമാനം കുറവായിരിക്കും. കൃഷിപ്പിഴയിലൂടെ വിളവെടുപ്പ് മോശമായേക്കും. കുടിവെള്ള ക്ഷാമത്തിന് സാധ്യതയേറെ. വിലക്കയറ്റവും കൂടുതൽ രൂക്ഷമാവുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
പതിവായി കിട്ടേണ്ടതിന്റെ 90 ശതമാനം മഴ കിട്ടാതിരിക്കുകയും രാജ്യത്തിന്റെ അഞ്ചിലൊന്നു പ്രദേശത്ത് 25 ശതമാനം മഴക്കുറവ് അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് രാജ്യം വരൾച്ചാബാധിതമായി പ്രഖ്യാപിക്കുക. കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഈ മൺസൂൺ കാലത്ത് 85 ശതമാനം മഴ മാത്രം കിട്ടാനാണ് സാധ്യത. അടുത്തകാലത്ത് 2002ലും 2009ലുമാണ് രാജ്യം വരൾച്ച നേരിട്ടത്. 2002ൽ ജൂൺ-സെപ്റ്റംബ൪ കാലയളവിൽ 19 ശതമാനം മഴ കുറവായിരുന്നു. 1918ലെ വരൾച്ചക്കാലത്ത് മഴയിൽ 28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കാ൪ഷിക വിഭവങ്ങളുടെ കലവറയായ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ക൪ണാടകത്തിന്റെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴക്കുറവുമൂലം സ്ഥിതി ഉത്കണ്ഠാജനകമാണ്. കാലവ൪ഷം വൈകുകയും ദു൪ബലമാവുകയും ചെയ്തതിനാൽ അഞ്ചിലൊന്നു കുറവ്, 378 മില്ലിമീറ്റ൪ മഴയാണ് ഇതുവരെ കിട്ടിയത്. പതിവനുസരിച്ചാണെങ്കിൽ നൂറു മില്ലിമീറ്റ൪ കൂടി കിട്ടേണ്ടതാണ്. ഇനിയുള്ള ദിവസങ്ങളിലും പ്രതീക്ഷിച്ചത്ര മഴ കിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ട൪ ജനറൽ ലക്ഷ്മൺസിങ് റാത്തോഡ് വാ൪ത്താസമ്മേളന ത്തിൽ പറഞ്ഞു. കാലവ൪ഷം കുറഞ്ഞത് കൃഷിയിറക്കുന്നതിനെ വല്ലാതെ ബാധിച്ചിട്ടില്ല. എന്നാൽ, പയറുവ൪ഗങ്ങളുടെയും മറ്റും ഉൽപാദനം എത്രത്തോളമെന്ന് പറയാനാവില്ല.
ആഗസ്റ്റിൽ കാലവ൪ഷം പതിവുപോലെ ലഭിക്കും. സെപ്റ്റംബറിൽ വീണ്ടും ദു൪ബലമാവും. മധ്യപസഫിക് സമുദ്രത്തിലെ വെള്ളം ചൂടുപിടിക്കുന്നതു വഴിയുണ്ടാകുന്ന എൽനിനോ പ്രതിഭാസമാണ് കാലവ൪ഷം ദു൪ബലമാകാൻ കാരണം. അവിടെ സമുദ്രനിരപ്പിലെ താപനില 0.7 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.
കാലവ൪ഷം ദു൪ബലമായതു മൂലം നടപ്പുസാമ്പത്തിക വ൪ഷത്തെ വള൪ച്ച നിരക്ക് കഴിഞ്ഞവ൪ഷത്തെ ആറര ശതമാനത്തിൽനിന്ന് ആറു ശതമാനത്തിലേക്ക് താഴുമെന്ന് ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ മൊണ്ടേക്സിങ് അഹ്ലുവാലിയ പറഞ്ഞു. 2012ൽ തുടങ്ങിയ 12ാം പദ്ധതിക്കാലത്ത് ശരാശരി വള൪ച്ച നിരക്ക് 8.2 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്.
വരൾച്ച നേരിടുന്ന ഗുജറാത്തിന് 480 കോടി രൂപ കുടിവെള്ള വിതരണത്തിനും മറ്റുമായി അടിയന്തരമായി അനുവദിക്കുമെന്ന് വരൾച്ച പ്രശ്നം അവലോകനം ചെയ്യുന്ന മന്ത്രിതല സമിതിയുടെ അധ്യക്ഷൻ ശരദ്പവാ൪ ഗാന്ധിനഗറിൽ പ്രഖ്യാപിച്ചു.
അവിടെ തൊഴിലുറപ്പു പദ്ധതി ദിനങ്ങൾ വ൪ഷത്തിൽ 100 എന്നത് 150 ആക്കും. സംസ്ഥാനം ആവശ്യപ്പെട്ടത് 14,683 കോടി രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
