പേരൂ൪ക്കട: അനധികൃത മദ്യക്കച്ചവടത്തിന് ദമ്പതികളടക്കം കുടുംബത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കോല മീനാങ്കാണിവിള വീട്ടിൽ ഉഷ (44), ഭ൪ത്താവ് മണിയൻ (46), മണിയൻെറ മാതാവ് ഗ്ളോറി (75) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഹ൪ത്താൽദിനമായ വ്യാഴാഴ്ച ഇവിടെ അനധികൃതമായി ഇന്ത്യൻ നി൪മിത വിദേശമദ്യം വിൽപന നടക്കുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്. വിൽക്കാൻ സൂക്ഷിച്ചിരുന്ന 16 ലിറ്റ൪ മദ്യം പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2012 2:07 PM GMT Updated On
date_range 2012-08-03T19:37:56+05:30അനധികൃത മദ്യവില്‍പന: മൂന്നുപേര്‍ പിടിയില്‍
text_fieldsNext Story