മണല്‍ലോറിയെ പിന്തുടര്‍ന്ന പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
text_fieldsപന്തളം: മണൽലോറിയെ പിന്തുട൪ന്ന പൊലീസ് ജീപ്പ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി. പന്തളം കുടശ്ശനാട് തടത്തിൽവിള പുത്തൻവീട്ടിൽ പ്രസാദിനെയാണ് (42) നൂറനാട് പൊലീസ് ജീപ്പ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം.
പ്രസാദ് മണൽ ലോറിക്ക് അകമ്പടിപോകുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പന്തളം പൊലീസ് സ്റ്റേഷൻ അതി൪ത്തിയിൽ പൂഴിക്കാട് കൈതക്കാടുപടി ജങ്ഷനിലാണ് അപകടമുണ്ടായത്. നൂറനാട് ഭാഗത്തുനിന്ന് പന്തളം ഭാഗത്തേക്ക് വന്ന മണൽലോറിയെ പിന്തുടരുകയായിരുന്നു നൂറനാട് പൊലീസ്. അപകടം കണ്ട മണൽവാരൽ തൊഴിലാളികൾ നാട്ടുകാരെ വിവരമറിയിച്ചു. പരിക്കേറ്റ പ്രസാദിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം പന്തളം സ്റ്റേഷൻ അതി൪ത്തിയിലായിട്ടും പന്തളത്തെ സ്റ്റേഷനിൽ വിവരമറിയിക്കാതെ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം അപകടത്തിൽപ്പെട്ട ബൈക്ക് നൂറനാട് സ്റ്റേഷനിലേക്ക് മാറ്റി. അജ്ഞാത വാഹനം ഇടിച്ചതായി വരുത്താനാണ് നൂറനാട് പൊലീസിൻെറ നീക്കമെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
