സെബാസ്റ്റ്യന്‍ മാത്യുവിന്‍െറ ശേഖരത്തില്‍ പൊന്‍തൂവലായി ചൈനീസ് പ്ളേറ്റ്
text_fieldsപാലാ: കടനാട് സ്വദേശിയുടെ അപൂ൪വ ശേഖരത്തിന് പ്രശസ്തി പക൪ന്ന് ചൈനീസ് പ്ളേറ്റും ഗോൾഡ് സ്പൂണും സ്വ൪ണ നാണയവും. കടനാട് പൂവത്തുങ്കൽ താഴത്തേൽ സെബാസ്റ്റ്യൻ മാത്യുവിൻെറ വിസ്മയ ശേഖരത്തിലാണ് 2005ൽ ലൈബീരിയ പുറത്തിറക്കിയ ബനഡിക്ട് 16ാം മാ൪പാപ്പയുടെ ഗോൾഡ് കവറിങ് നാണയവും ബ്രിട്ടനിലെ ചാൾസ് രാജകുമാരൻെറ പുത്രൻ വില്യം രാജാവിൻെറ വിവാഹദിവസം 2011 ഏപ്രിൽ 29ന് പുറത്തിറക്കിയ അപൂ൪വ ചൈനീസ് പ്ളേറ്റും ബനഡിക്ട് 16ാം മാ൪പാപ്പയുടെ 2010ലെ സന്ദ൪ശനത്തിൻെറ സ്മരണക്ക് യുനൈറ്റഡ് കിങ്ഡം പുറത്തിറക്കിയ ഗോൾഡ് സ്പൂണും എത്തിയത്.
തച്ചോളി ഒതേനൻെറയും ഉണ്ണിയാ൪ച്ചയുടെയും കാലത്തെ പൊൻപണം മുതൽ വൈവിധ്യമേറിയ പുരാതന നാണയങ്ങളും നോട്ടുകളും സെബാസ്റ്റ്യൻെറ പക്കലുണ്ട്. 20 വ൪ഷം മുമ്പ് തുടങ്ങിയ നാണയശേഖരണം എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വിധം വിപുലമാണ്. ചരിത്രസ്മാരക നാണയങ്ങൾ, ബ്രിട്ടീഷുകാരുടെ നാണയങ്ങൾ, വിവിധ കാലഘട്ടത്തിലെ ചെമ്പുചക്രം, അണ, വെള്ളിരൂപ, നയാപൈസ എന്നിവയും മുഗൾ ചക്രവ൪ത്തി, ബുദ്ധൻ, ശ്രീനാരായണഗുരു, ഗാന്ധിജി, നെഹ്റു എന്നിവരുടെ മുദ്രകളുള്ള നാണയങ്ങളുമുണ്ട്.
സംഭവങ്ങളെ ചിത്രീകരിച്ച് ഇറക്കിയ കറൻസി ശേഖരത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ പതാകകൾ, പ്രമുഖ പത്രങ്ങളുടെ 30വ൪ഷത്തെ വാരാന്ത്യപ്പതിപ്പുകൾ, വിവിധ രാജ്യങ്ങളിലെ ടെലിഫോൺ കാ൪ഡുകൾ, റഷ്യയുടെ ഔദ്യാഗിക ചിഹ്നം, പിച്ചളയിൽ നി൪മിച്ച 99 വ൪ഷം പഴക്കമുള്ള ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് എന്നിവയും ശേഖരത്തിലുണ്ട്.
വൈരക്കല്ലിൻെറ നാടായ ഘാനയിലെ കറൻസികളും മാലദ്വീപിലെ വിനോദസഞ്ചാര കേന്ദ്രങ്ങളടങ്ങിയ ആൽബവും പ്രത്യേക ആക൪ഷണമാണ്. ലോകത്തിലെ ഇരുനൂറിലേറെ രാഷ്ട്രങ്ങളുടെ നാണയങ്ങൾ, കറൻസികൾ, പതിനായിരത്തിലധികം അപൂ൪വ സ്റ്റാമ്പുകൾ എന്നിവയടങ്ങുന്ന വൻശേഖരത്തിന് ഉടമയായ ഇദ്ദേഹത്തിന് വിദേശത്തുനിന്ന് സുഹൃത്തുക്കൾ നാട്ടിൽ വരുമ്പോൾ കറൻസികൾ നൽകാറുമുണ്ട്. തൻെറ ശേഖരവുമായി സ്കൂളുകളിലും പൊതുവേദികളിലും പ്രദ൪ശനം സംഘടിപ്പിക്കുകയാണ് സെബാസ്റ്റ്യൻ മാത്യുവിൻെറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
