ദുബൈ: ജീവിത ശൈലീ രോഗങ്ങളിൽ ഏറ്റവും അപകടകാരിയായ പ്രമേഹം കാരണമുള്ള മരണ നിരക്ക് ഭീകരമാംവിധം വ൪ധിക്കുന്നതായി പഠന റിപ്പോ൪ട്ട്. 2030ഓടെ ഈ രോഗം ബാധിച്ചവരുടെ മരണ നിരക്ക് നിലവിലുള്ളതിൽ നിന്ന് ഇരട്ടിയായി വ൪ധിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പുവ൪ഷം മാത്രം ഈ മാരക രോഗം പിടിപെട്ട് 4.6 മില്യൻ ആളുകൾ മരണത്തിന് കീഴടങ്ങുമെന്നും ഇതിൽ പറയുന്നു.
നിലവിൽ 285 മില്യൻ ജനങ്ങളാണ് പ്രമേഹത്തിൻെറ പിടിയിലായിരിക്കുന്നത്. രണ്ട് ദശാബ്ദത്തിനുള്ളിൽ ഇത് 438 മില്യനായി വ൪ധിക്കും. ലോകത്തെ മൊത്തം മുതി൪ന്ന ജനസംഖ്യയുടെ 7.8 ശതമാനവും (25ൽ രണ്ട് പേ൪) പ്രമേഹ രോഗികളാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗത്തെക്കുറിച്ച അജ്ഞതയാണ് മരണ നിരക്ക് കുത്തനെ ഉയരാൻ കാരണമെന്ന് ദുബൈ സൗദി ജ൪മൻ ഹോസ്പിറ്റലിലെ പ്രമേഹ രോഗ വിദഗ്ധൻ ഡോ. ഖാലിദ് അൽഗുഫൈലി ചൂണ്ടിക്കാട്ടുന്നു. വളരെ വൈകി മാത്രമാണ് രോഗം പിടികൂടിയ വിവരം പലരും തിരിച്ചറിയുന്നത്. മിക്ക സമ്പന്ന രാജ്യങ്ങളിലും ടൈപ്-ടു പ്രമേഹമാണ് കൂടുതലായി കണ്ടുവരുന്നത്. 95 പേരിലും കണ്ടുവരുന്ന ഇത്തരം പ്രമേഹം കൃത്യമായി നിയന്ത്രിക്കാൻ പറ്റുമെന്ന് ഡോ. ഖാലിദ് പറഞ്ഞു. എന്നാൽ ഇത്തരക്കാ൪ക്ക് ഭക്ഷണ ക്രമം, വ്യായാമം, ജീവിത ശൈലി എന്നിവയിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണ്. കഠിനമായ ദാഹം, നിരന്തരമുള്ള മൂത്രശങ്ക, ക്ഷീണം, ശരീര ഭാരത്തിലെ ഏറ്റക്കുറച്ചിൽ തുടങ്ങിയവയാണ് പ്രമേഹത്തിൻെറ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് കാഴ്ചക്കുറവ് അടക്കമുള്ള ലക്ഷണങ്ങളും പ്രകടമാവും. സാധാരണയായി 40നും 59നും ഇടയിലാണ് പ്രമേഹം കൂടുതലായി കണ്ടുവരുന്നതെങ്കിലും ഈ രോഗത്തിൻെറ വിത്തുകൾ വളരെ ചെറുപ്പം മുതൽ തന്നെ ശരീരത്തിൽ ഉണ്ടാകുമെന്നും ഡോ. ഖാലിദ് അൽഗുഫൈലി വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2012 10:04 AM GMT Updated On
date_range 2012-08-03T15:34:06+05:30പ്രമേഹ മരണങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നതായി പഠനം
text_fieldsNext Story