വില്ലാജിയോ പെരുന്നാളിന് മുമ്പ് തുറക്കും
text_fieldsദോഹ: തീപിടിത്തത്തെ തുട൪ന്ന് അടച്ചിട്ട പ്രമുഖ വാണിജ്യ സമുച്ചയമായ വില്ലാജിയോ മാൾഅറ്റകുറ്റ പ്പണികൾ പൂ൪ത്തിയാക്കി പെരുന്നാളിനു മുമ്പ് തന്നെ തുറക്കാൻ മകനേജ്മെൻറ് പദ്ധതികളാവിഷ്കരിച്ചതായി മാ൪ക്കറ്റിംഗ് മാനേജ൪ കാരോൾ സബാഗ പറഞ്ഞു. അതേസമയം, ടൂറിസം അതോറിറ്റി ഒരുക്കുന്ന പെരുന്നാൾ ആഘോഷങ്ങൾ ഇത്തവണ ലാൻറ്മാ൪ക്ക്, ഹയാത് പ്ളാസ, മാൾ, വില്ലാജിയോ, അൽഖോ൪ ലുലു തുടങ്ങിയ ആറ് പ്രധാന ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ചായിരിക്കും അരങ്ങേറുക.
പേരുന്നാളിനെ വരവേൽക്കാൻ വ൪ണശബളിമയോടെ അണിഞ്ഞൊരുങ്ങുന്ന വാണിജൃസമുച്ചയങ്ങളിൽ സ്വദേശികളുടെയും വിദേശികളുടെയും കലാസംഘങ്ങൾ വൈവിധ്യമാ൪ന്ന പരിപാടികൾ അവതരിപ്പിക്കും. ഉഷ്ണകാലത്ത് ജനങ്ങൾ ഒഴിവു സമയങ്ങൾ ചെലവഴിക്കാൻ കൂടുതലായി ആശ്രയിക്കുന്ന ഷോ്ധിംഗ് മാളുകൾ രാജ്യത്തെ വിനോദസഞ്ചാര മേഖലക്ക് ഉണ൪വേകുന്നതിൽ ഇപ്പോൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
