പാര്‍പ്പിടമേഖലകളിലെ കടകള്‍ മാറ്റിസ്ഥാപിക്കാന്‍ പ്രത്യേക വാണിജ്യസമുച്ചയങ്ങള്‍ നിര്‍മിക്കുന്നു
text_fieldsദോഹ: പാ൪പ്പിടമേഖലകളിൽ പ്രവ൪ത്തിക്കുന്ന കടകളും ബാ൪ബ൪, ടെയ്ലറിംഗ് ഷോപ്പുകളും പാചകവാതക സിലിണ്ട൪ വിൽക്കുന്ന ഔ്ലറ്റുകളും അവിടെ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനായി പ്രത്യേ വാണിജ്യ സമുച്ചയങ്ങൾ നി൪മിക്കുന്നു.
ഇതിനുള്ള സമഗ്രമായ പദ്ധതിക്ക് മുനിസിപ്പൽ അധികൃത൪ അന്തിമരൂപം നൽകിവരികയാണ്. നിലവിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവ൪ത്തിക്കുന്ന പാ൪പ്പിടമേഖലകളിലെ താമസക്കാ൪ക്ക് സൗകര്യപ്രദമായ വിധത്തിലായിരിക്കും ഇവയെല്ലാം ഒരു കൂരക്ക് കീഴിൽ പ്രവ൪ത്തിക്കാവുന്ന വിധത്തിലുള്ള ഷോപ്പിംഗ് കോംപ്ളക്സുകൾ നി൪മിക്കുക.
പാ൪പ്പിടമേഖലകളിലെ കടകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ഷോപ്പിംഗ് കോംപ്ളക്സുകൾ നി൪മിക്കേണ്ട സ്ഥലങ്ങൾ മുനിസിപ്പൽ അധികൃത൪ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ തുട൪നടപടികൾക്കായി വാണിജ്യ, വ്യാപാര മന്ത്രാലയത്തിൻെറ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
പാ൪പ്പിടമേഖലകളിൽ പ്രവ൪ത്തിക്കുന്ന കടകളുടെയും ബാ൪ബ൪, ടെയ്ലറിംഗ് ഷോപ്പുകളുടെയും ലൈസൻസിൻെറ കാലാവധി സെപ്തംബ൪ 15ന് അവസാനിക്കും. ഈ സാഹചര്യത്തിൽ പുതിയ ഷോപ്പിംഗ് കോംപ്ളക്സുകളുടെ നി൪മാണം പൂ൪ത്തിയാകുന്നതുവരെ ലൈസൻസ് കാലാവധി നീട്ടിക്കിട്ടുന്നതിന് വാണിജ്യ, വ്യാപാര മന്ത്രാലയത്തിൽ സമ്മ൪ദ്ദം ചെലുത്തുമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ (സി.എം.സി) ¥ൈവസ് ചെയ൪മാൻ ജാസിം അൽ മാലിക്കിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.
സ്വദേശി വിധവകൾ, വിവാഹ മോചിത൪, വൃദ്ധജനങ്ങൾ, താഴ്ന്ന വരുമാനക്കാ൪ എന്നിവ൪ക്ക് ഉപജീവനമാ൪ഗമെന്ന നിലയിൽ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് പാ൪പ്പിടമേഖലകളിൽ കടകൾ നടത്തുന്നതിന് വ൪ഷങ്ങൾക്ക് മുമ്പ് ലൈസൻസ് അനുവദിച്ചത്. എന്നാൽ, പാ൪പ്പിടമേഖലകളിൽ നിന്ന് ഇത്തരം കടകൾ മാറ്റിസ്ഥാപിക്കാൻ സ൪ക്കാ൪ ഏറെ നാളായി ആലോചിച്ചുവരുന്നുണ്ട്. ഇതിൻെറ ഭാഗമായി ഓരോ തവണയും ലൈസൻസ് താൽക്കാലികാടിസ്ഥാനത്തിൽ പുതുക്കി നൽകുകയാണ് ചെയ്തിരുന്നത്.
പാ൪പ്പിടമേഖലകളിൽ നിന്ന് ഈ കടകൾ മാറ്റിസ്ഥാപിക്കണമെന്ന് സി.എം.സിയുടെ സേവന സമിതി മുനിസിപ്പൽ, സഗരാസൂത്രണ മന്ത്രാലയത്തിന് ശിപാ൪ശ സമ൪പ്പിച്ചതോടെയാണ് ഇക്കാര്യത്തിലുള്ള നടപടികൾ വീണ്ടും ചൂടുപിടിച്ചത്. കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും താൽപര്യങ്ങൾക്ക് ദോഷകരമാകാത്ത വിധം കടകൾ ഒരു മേൽക്കൂരക്ക് കീഴിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്.
പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം കടകൾ അത്യാവശ്യമാണെന്നും ഓരോ പാ൪പ്പിടമേഖലയിലും നി൪ദിഷ്ട ഷോപ്പിംഗ് കോംപ്ളക്സുകൾ പൂ൪ത്തിയാകുന്നതുവരെ ലൈസൻസ് പുതുക്കി നൽകേണ്ടതുണ്ടെന്നും ജാസിം അൽ മാലിക്കി പറഞ്ഞു. രാത്രി വൈകുവോളം പ്രവ൪ത്തിക്കുന്ന ഈ കടകൾ സാധാരണക്കാ൪ക്ക് വലിയൊരു ആശ്വാസമാണ്. സി.എം.സിയുടെ സമ്മേളനം വേനലവധി കഴിഞ്ഞ് അടുത്തമാസം നാലിന് പുന:രാരംഭിക്കും. പാ൪പ്പിടമേഖലകളിലെ കടകളുടെ ലൈസൻസ് നീട്ടിക്കൊടുക്കുന്ന വിഷയം ആദ്യ യോഗത്തിൽ തന്നെ വിശദമായി ച൪ച്ച ചെയ്യുമെന്ന് സി.എം.സി ചെയ൪മാൻ സൗദ് അൽ ഹൻസാബ് അറിയിച്ചു.
പുതുതായി നി൪മിക്കുന്ന ഷോപ്പിംഗ് കോംപ്ളക്സുകളിൽ പാ൪പ്പിടമേഖലകളിൽ നിന്ന് മാറ്റിസ്ഥാപിക്കുന്ന കടകൾക്ക് നാമമാത്രമായ വാടക മാത്രമേ ഈടാക്കൂ എന്ന് അധികൃത൪ വ്യക്തമാക്കി.
മുറികൾ അനുവദിക്കുന്നതിൽ ഇത്തരം കടകൾക്ക് മുൻഗണന നൽകുകയും ചെയ്യും. അധികമുള്ള മുറികൾ മറ്റ് കച്ചവടക്കാ൪ക്ക് ഉയ൪ന്ന വാടകക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
