പ്രാര്‍ഥന
text_fieldsപ്രാ൪ഥന മനുഷ്യനെ ശാന്തിതീരത്തെത്തിക്കുന്നു. മനുഷ്യൻെറ ദു൪ബലാവസ്ഥയുടെ നിദ൪ശനമാണ് പ്രാ൪ഥന. എത്ര കഴിവുറ്റവനായിരുന്നാലും അവൻ പലനിലക്കും അശക്തനാണ്. മനുഷ്യന് പ്രത്യാശയും പ്രതീക്ഷയും പ്രദാനംചെയ്യുന്ന അതിശക്തമായ ആയുധമാണ് പ്രാ൪ഥന. പ്രാ൪ഥനാ ഭാവം ജീവിതത്തിൻെറ അനിവാര്യതേട്ടമാണെന്ന് വിശ്വാസവും മനുഷ്യപ്രകൃതിയും തെളിയിക്കുന്നു. ‘മനുഷ്യരേ, നിങ്ങളെല്ലാവരും അല്ലാഹുവോട് ആശ്രയത്വമുള്ളവരാണ്. പരാശ്രയമുക്തനും സ്തുത്യ൪ഹനും അല്ലാഹു മാത്രമാകുന്നു’. (വി. ഖു: 35:15) വിശ്വാസിയുടെ വിനയത്തിൻെറയും താഴ്മയുടെയും ആരാധനയുടെയും മൂ൪ത്തിമദ്ഭാവമാകുന്നു പ്രാ൪ഥന.
മനുഷ്യൻ പലതിനോടും പലരോടും പ്രാ൪ഥിക്കുന്നുണ്ട്. എന്നാൽ, പ്രാ൪ഥന അത് കേൾക്കുന്ന, പ്രാ൪ഥിക്കുന്നവൻെറ വികാരവിചാരങ്ങളറിയുന്ന, മറ്റാരുടെയും ആശ്രയങ്ങളാവശ്യമില്ലാത്ത, സ൪വരാലും ആശ്രയിക്കപ്പെടുന്ന, സ്രഷ്ടാവും നിയന്താവുമായ സ൪വേശ്വരനോട് മാത്രമേ പാടുള്ളൂ.
അല്ലാഹുവിനോട് പ്രാ൪ഥിക്കാൻ ഇടയാള൪ വേണ്ട. കാണിക്കകൾ ആവശ്യമില്ല. ഏത് മഹാപാപിക്കും ഏത് സമയത്തും എവിടെവെച്ചും അവനോട് പ്രാ൪ഥിക്കാം. ‘എൻെറ ദാസന്മാ൪ എന്നെപ്പറ്റി താങ്കളോട് ചോദിച്ചാൽ (പറയുക:) ഞാൻ വളരെ അടുത്തവനാണ്. പ്രാ൪ഥിക്കുന്നവൻ എന്നോട് പ്രാ൪ഥിച്ചാൽ ഞാൻ അവന് ഉത്തരം നൽകും’ (2:186). ‘ നിശ്ചയം നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവൻെറ മനസ്സ് മന്ത്രിക്കുന്നത് നാമറിയും. നാം അവൻെറ ജീവനാഡിയെക്കാൾ അവനോട് അടുത്തവനാണ്’ (50:16).
അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ഥന നിഷ്ഫലവും വൻ പാപവുമാണെന്ന് ഖു൪ആൻ വ്യക്തമാക്കുന്നു. (13:14), (10:106- 107). ‘പ്രാ൪ഥനതന്നെയാണ് ആരാധന’ എന്ന നബിവചനം ഇതിൻെറ ഗൗരവത്തെ വിളിച്ചറിയിക്കുന്നു. പ്രാ൪ഥനയിൽ വിമുഖത കാണിക്കുന്നത് അഹങ്കാരവും സത്യനിഷേധവുമാണ്. (40:60)
പ്രാ൪ഥന വിശ്വാസിയുടെ ആയുധവും മതത്തിൻെറ സ്തംഭവും ആകാശഭൂമികളുടെ പ്രകാശവുമാണ്. ആപത്തുകൾക്ക് പരിഹാരമാണത്. പ്രാ൪ഥിച്ചില്ലെങ്കിൽ അല്ലാഹു നമ്മെ പരിഗണിക്കുകയേ ഇല്ല (25:77). വിധിപോലെ വരുമെന്ന് കരുതി പ്രാ൪ഥിക്കാതിരിക്കുകയല്ല വേണ്ടത്, വിധിയിൽ വിശ്വാസമ൪പ്പിക്കുന്നതോടൊപ്പംതന്നെ പ്രാ൪ഥിച്ചുകൊണ്ട് ജീവിക്കണം. പ്രയാസങ്ങളുണ്ടാകുമ്പോൾ ‘അല്ലാഹുവേ’ എന്ന വിളി എന്തൊരു ആശ്വാസമാണ് നൽകുക!
പ്രാ൪ഥിക്കുന്നവന് മൂന്നിലൊന്നിന് അ൪ഹതയുണ്ടാകുമെന്ന് നബി പഠിപ്പിച്ചുതരുന്നുണ്ട്. ‘ഒന്നുകിൽ ചോദിച്ചതുതന്നെ അല്ലാഹു അവന് നൽകും. അല്ലെങ്കിൽ, അത്രയും വിപത്ത് അവനിൽനിന്ന് തട്ടിമാറ്റും. അതുമല്ലെങ്കിൽ, തത്തുല്യമായ പ്രതിഫലം പരലോകത്തേക്ക് അവനുവേണ്ടി നിക്ഷേപിക്കും’ (തി൪മിദി, ഹാകിം). പ്രാ൪ഥിച്ചിട്ട് ഉത്തരം കിട്ടുന്നില്ലെന്ന് പറഞ്ഞ് ധിറുതി കൂട്ടുകയും ക്രമേണ പ്രാ൪ഥനതന്നെ ഒഴിവാക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകരുതെന്ന് പ്രവാചകൻ ഉണ൪ത്തുന്നു. ‘കുറ്റകരമായ കാര്യങ്ങൾക്കോ കുടുംബബന്ധം വിച്ഛേദിക്കുന്നതിനോ പ്രാ൪ഥിക്കാതിരിക്കുമ്പോൾ ധിറുതി കൂട്ടാതിരുന്നാൽ ഒരു അടിമക്ക് ഉത്തരം ലഭിച്ചുകൊണ്ടേയിരിക്കും. അവ൪ ചോദിച്ചു: പ്രവാചകരേ, ധിറുതി കാണിക്കൽ എന്നാൽ എന്താകുന്നു? നബി പറഞ്ഞു: ഞാൻ പ്രാ൪ഥിച്ചു... ഞാൻ പ്രാ൪ഥിച്ചു... എത്രയാ പ്രാ൪ഥിച്ചത്! എന്നിട്ടും എനിക്ക് ഉത്തരം കിട്ടുന്നതായി കാണുന്നില്ല എന്നു പറഞ്ഞ് ദു$ഖത്താൽ പ്രാ൪ഥന ഉപേക്ഷിക്കലാണത്’ (മുസ്ലിം). ദോഷകരമായി പ്രാ൪ഥന പാടില്ല. നബി പറയുന്നു: ‘നിങ്ങൾ നിങ്ങൾക്കെതിരെ പ്രാ൪ഥിക്കരുത്, നിങ്ങളുടെ മക്കൾക്കെതിരായും പ്രാ൪ഥിക്കരുത്... നിങ്ങളുടെ സമ്പത്തിനെതിരായും പ്രാ൪ഥിക്കരുത്’ (മുസ്ലിം).
പ്രാ൪ഥനക്ക് ഉത്തരം ലഭിക്കുമെന്ന് സന്തോഷവാ൪ത്ത അറിയിക്കപ്പെട്ട മാസമാണ് റമദാൻ. പ്രാ൪ഥനാനി൪ഭരമാകട്ടെ നമ്മുടെ ജീവിതം. നീളട്ടെ പ്രതീക്ഷയുടെ ഹസ്തങ്ങൾ അല്ലാഹുവിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
