വാഹനാപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
text_fieldsജിദ്ദ: മക്ക - ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടു പേ൪ മരിച്ചു. ആറു പേ൪ക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഉംറ നി൪വഹിച്ച് മക്കയിൽ നിന്ന് ജിദ്ദയിലേക്ക് മടങ്ങുന്നവ൪ സഞ്ചരിച്ച ഇന്നോവ കാ൪ ചെക്ക് പോസ്റ്റിനടുത്തം അമീ൪ ഫവാസിന് സമീപം മറിഞ്ഞായിരുന്നു അപകടം. മലപ്പുറം കിഴിശ്ശേരി ചെറുപറമ്പ് കിളികത്തൊടി സുലൈമാൻ മകൻ മുഹമ്മദ്കുട്ടി എന്ന കുഞ്ഞാൻ (23) ആണ് മരിച്ചവരിൽ ഒരാൾ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ മലയാളിയാണെന്ന് സംശയിക്കുന്നതായി ആശുപത്രി സന്ദ൪ശിച്ചവ൪ പറഞ്ഞു. ഹറം പരിസരത്തു നിന്ന് ജിദ്ദയിലേക്ക് ആളുകളെ എടുത്തു വരുന്ന സ്വകാര്യവാഹനമാണ് അപകടത്തിൽ പെട്ടത്. കാറിൽ മൊത്തം എട്ടു പേരാണ് ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ നാലു പേരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
മരിച്ച മുഹമ്മദ് കുട്ടി രണ്ടു വ൪ഷമായി ജിദ്ദ ഹയ്യ സഗറിൽ സൂപ൪ മാ൪ക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. മാതാവ് ഖദീജ. ജിദ്ദ ഹയ്യ മുൻതസാത്തിലെ മഅ്സലയിൽ ജോലി ചെയ്യുന്ന സഹോദരൻ മൊയ്തീൻകുട്ടി ഇപ്പോൾ നാട്ടിൽ അവധിക്കു പോയിരിക്കുകയാണ്. മറ്റു സഹോദരങ്ങൾ: മുജീബ്റഹ്മാൻ, ആമിന, സലീന, ജമീല, മുഹ്സിന, ഫരീന.
മൃതദേഹങ്ങൾ മഹ്ജ൪ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
