കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന് വഴിവെച്ചത് നിയമന വിവാദം
text_fieldsതൃശൂ൪: കേരള കാ൪ഷിക സ൪വകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് വഴിവെച്ച ജനറൽ കൗൺസിൽ യോഗത്തിലെ ഔദ്യാഗിക രേഖാ ദുരുപയോഗത്തിന് പിന്നിൽ നാല് സുപ്രധാന തസ്തികകളിലേക്ക് നടന്ന നിയമനം സംബന്ധിച്ച പരാതിയാണെന്ന് വ്യക്തമായി. രജിസ്ട്രാറുടെ പേരിലുണ്ടായ നടപടിക്ക് പിറകെ ഈ നാല് നിയമനങ്ങളും സ൪വകലാശാല റദ്ദാക്കിയേക്കും എന്നാണ് സൂചന. നിയമനം ലഭിച്ചവരുടെ വിശദീകരണം കേൾക്കാനും അന്തിമ തീരുമാനമെടുക്കാനും സ൪വകലാശാല നി൪വാഹകസമിതി അടുത്തയാഴ്ച തിരുവനന്തപുരത്ത് ചേരും. നിയമനം റദ്ദാക്കൽ തടയാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
2010ൽ ഇടതുമുന്നണി ഭരണകാലത്ത് നടന്ന നിയമനങ്ങൾ പരാതിയെത്തുട൪ന്ന് നേരത്തെ വിവാദത്തിലായിരുന്നു. സ൪വകലാശാലയിലെ പ്രഫസ൪മാരായ ഡോ. സി. ശിവസ്വാമിയെ തവനൂരിൽ അഗ്രികൾച൪ എൻജിനീയറിങ് ഫാക്കൽറ്റി ഡീൻ, ടി.ആ൪. ഗോപാലകൃഷ്ണനെ സ൪വകലാശാല ആസ്ഥാനത്ത് ഗവേഷണ വിഭാഗം ഡയറക്ട൪, സ്വരൂപ് ജോണിനെ വെള്ളായണി കോളജിൽ കൃഷി ഫാക്കൽറ്റി ഡീൻ, ഡോ. പി.വി. ബാലചന്ദ്രനെ വിജ്ഞാന വ്യാപന വിഭാഗം ഡയറക്ട൪ എന്നിങ്ങനെയാണ് നിയമിച്ചത്. ഇവരിൽ സ്വരൂപ് ജോൺ, ടി.ആ൪. ഗോപാലകൃഷ്ണൻ എന്നിവരുടെ നിയമനം ചോദ്യം ചെയ്ത്, ഇൻറ൪വ്യൂവിൽ പങ്കെടുത്ത വെള്ളായണി കാ൪ഷിക കോളജ് അസോസിയേറ്റ് ഡയറക്ട൪ പി. ശിവപ്രസാദ് നൽകിയ പരാതിയാണ് ജൂലൈ 28ന് ചേ൪ന്ന ജനറൽ കൗൺസിൽ യോഗത്തിൽ പരിഗണനക്കെത്തിയത്. ഔദ്യാഗിക അജണ്ടയിലുൾപ്പെടുത്തിയ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നത് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണത്രേ രജിസ്ട്രാറായിരുന്ന ഡോ. പി.ബി. പുഷ്പലത, വി.സിയുടെ അനുമതിയില്ലാതെ ഔദ്യാഗിക രേഖകൾ കൗൺസിൽ അംഗങ്ങളായ അഞ്ചുപേ൪ക്ക് വിതരണം ചെയ്തത്. നിയമനങ്ങൾ ചോദ്യം ചെയ്ത് ഡോ. ശിവപ്രസാദ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട രേഖകളായിരുന്നു ഇത്. അനുമതിയില്ലാതെ രേഖകൾ വിതരണം ചെയ്തതിനെ ചൊല്ലി യോഗത്തിൽ ഉണ്ടാകുന്ന ബഹളം അജണ്ടയിലെ പ്രധാന ഇനം ച൪ച്ച ചെയ്യുന്നതിന് തടസ്സമാവുമെന്ന കണക്ക് കൂട്ടലായിരിക്കും ഇതിന് പിന്നിലെന്നാണ് യു.ഡി.എഫുകാരായ കൗൺസിൽ അംഗങ്ങളുടെ വിലയിരുത്തൽ. എന്നാൽ, നിയമവിരുദ്ധ നടപടിക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് യോഗത്തിൽ സംബന്ധിച്ച അഗ്രികൾച്ച൪ പ്രൊഡക്ഷൻ കമീഷണ൪ പ്രഖ്യാപിച്ചത് ബഹളത്തിനയവുവരുത്തുകയും അട്ടിമറി നീക്കം പൊളിക്കുകയുമായിരുന്നു. നിയമനം പുന$പരിശോധിക്കാനാണ് ജനറൽ കൗൺസിൽ ശിപാ൪ശ. രജിസ്ട്രാറുടെ സസ്പെൻഷൻ ഉത്തരവ് ജനറൽ കൗൺസിൽ യോഗം നടന്നതിൻെറ അടുത്ത പ്രവൃത്തി ദിവസം പുറത്തിറങ്ങുകയും ചെയ്തു.
പരാതിയിൽ ചോദ്യം ചെയ്തത് രണ്ടുപേരുടെ നിയമനമാണെങ്കിലും നടപടി ഇതിൽ മാത്രമായി ഒതുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂന്ന് വ്യത്യസ്ത സ്റ്റാറ്റ്യൂട്ടുകളുള്ള തസ്തികകളിലേക്ക് ചട്ട വിരുദ്ധമായി ഒരേ കമ്മിറ്റിയാണ് സെലക്ഷൻ നടത്തിയത്. ഒരേ സ്കോ൪ഷീറ്റ് ഉപയോഗിച്ച് മാ൪ക്ക് നൽകിയതും സ൪വകലാശാല ചട്ടത്തിന് വിരുദ്ധമാണ്. ഉയ൪ന്ന അക്കാദമിക് തസ്തികകളിൽ ഇപ്പോഴും ജോലി ചെയ്യുന്നവരെ തഴയാൻ സ്കോ൪ ഷീറ്റിലെ പല കോളങ്ങളിലും പൂജ്യം മാ൪ക്ക് രേഖപ്പെടുത്തുക വരെ ചെയ്തതായി വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹൈകോടതിക്കും പിന്നീട് ചാൻസല൪ കൂടിയായ ഗവ൪ണ൪ക്കും ലഭിച്ച പരാതിയാണ് ഒടുവിൽ ജനറൽ കൗൺസിൽ പരിഗണനക്കെത്തിയത്.
ഇതിനിടെ നാല് നിയമനങ്ങളും സാധുവാണെന്നുറപ്പിക്കാൻ ശ്രമവും തുടങ്ങിയിട്ടുണ്ട്. കൃഷി മന്ത്രിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സ൪വകലാശാലയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. എന്നാൽ, കൗൺസിൽ യോഗത്തിലെ രേഖാ വിതരണ വിവാദം വിപരീതഫലമുണ്ടാക്കിയതിനാൽ സമ്മ൪ദതന്ത്രങ്ങൾ വിലപ്പോവാൻ സാധ്യത കുറവാണ്. നിയമനത്തിലെ ചട്ടലംഘനം സംബന്ധിച്ച് വ്യക്തമായ തെളിവുകൾ നി൪വാ ഹകസമിതിക്ക് മുന്നിലുണ്ടെന്നതും റദ്ദാക്കൽ തീരുമാനത്തിൻെറ സാധ്യത വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
