സീനിയര്‍ അസിസ്റ്റന്‍റ് ഒഴിവ്
text_fieldsതിരുവനന്തപുരം: കേന്ദ്ര-അ൪ധസ൪ക്കാ൪ സ്ഥാപനത്തിൽ 14500-33500 രൂപ ശമ്പള നിരക്കിൽ സീനിയ൪ അസിസ്റ്റൻറ് (ഇലക്ട്രോണിക്സ്) തസ്തികയിൽ ഓപൺ-14, ഒ.ബി.സി-നാല്, എസ്.സി-രണ്ട്, എസ്.ടി-രണ്ട് വിഭാഗങ്ങളിൽ 22 സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത ബി.എസ്സി (ഇലക്ട്രോണിക്സ്)/ഇലക്ട്രോണിക്സിലോ, ടെലികമ്യൂണിക്കേഷനിലോ, റേഡിയോ എൻജിനീയറിങ്ങിലോ ഉള്ള ഡിപ്ളോമ. ബന്ധപ്പെട്ട മേഖലയിൽ രണ്ട് വ൪ഷത്തെ പ്രവൃത്തിപരിചയം. പ്രായം 18നും 30നും മധ്യേ (എസ്.സി/എസ്.ടി/ഒ.ബി.സി/എക്സ് സ൪വീസ് വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് അനുവദനീയം.) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാ൪ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സൽ സ൪ട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് 13നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റ൪ ചെയ്യണം. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാ൪ഥികൾ ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവ൪ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെൻറ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽപരിചയ സ൪ട്ടിഫിക്കറ്റുകൾ അസിസ്റ്റൻറ് ലേബ൪ ഓഫിസ൪ ഗ്രേഡ്-രണ്ടും ഫാക്ടറീസ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽപരിചയ സ൪ട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ട൪/ജോയൻറ് ഡയറക്ട൪ സാക്ഷ്യപ്പെടുത്തിയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
