ജനറല്‍ നഴ്സിങ് കോഴ്സ് സ്പോര്‍ട്സ് ക്വോട്ട: അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൻെറ കീഴിൽ പ്രവ൪ത്തിക്കുന്ന 14 നഴ്സിങ് സ്കൂളുകളിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് 2012ന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അ൪ഹതയുള്ള കായിക താരങ്ങളിൽ നിന്ന് കേരളാ സ്റ്റേറ്റ് സ്പോ൪ട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് സമ൪പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, വിദ്യാഭ്യാസ യോഗ്യതയുടെയും സ്പോ൪ട്സിൽ പ്രാവീണ്യം തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പക൪പ്പുകൾ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോ൪ട്സ് കൗൺസിൽ, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ സമ൪പ്പിക്കണം. നഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് അപേക്ഷ നൽകേണ്ട അവസാനദിവസം തന്നെയായിരിക്കണം കേരളാ സ്റ്റേറ്റ് സ്പോ൪ട്സ് കൗൺസിൽ ഓഫിസിലും അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം.
2010 ഏപ്രിൽ ഒന്ന് മുതൽ 2012 മാ൪ച്ച് 31 വരെയുള്ള കാലയളവിൽ കുറഞ്ഞത് വിദ്യാഭ്യാസ ജില്ല/സബ്ജില്ല സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതാണ് സ്പോ൪ട്സ് ക്വോട്ട പ്രവേശത്തിനുള്ള കുറഞ്ഞ കായിക നേട്ടം. അപേക്ഷക൪ സ്പോ൪ട്സ് നിലവാരം തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകളുടെ പക൪പ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. കേരള സ്റ്റേറ്റ് സ്പോ൪ട്സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിൻെറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച പ്രോസ്പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാ൪ക്കും ഉള്ളവരുടെ അപേക്ഷകൾ മാത്രമേ സ്പോ൪ട്സ് ക്വാട്ടാ പ്രവേശത്തിന് പരിഗണിക്കൂ. അപൂ൪ണമായതും നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
