തിരുവനന്തപുരം: ചാക്ക ഗവൺമെൻറ് യു.പി.എസ് വക സ്ഥലം സ്വകാര്യ ഫൗണ്ടേഷന് നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാ൪ട്ടികളുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച ചേ൪ന്ന പ്രതിഷേധ കൂട്ടായ്മയിലാണ് കൗൺസിൽ രൂപവത്കരിച്ചത്. കൂട്ടായ്മ മുൻമന്ത്രി വി.സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സ്കൂൾ കോമ്പൗണ്ടിൽനിന്ന് 20 സെൻറ് സ്വകാര്യ ഫൗണ്ടേഷന് നൽകാൻ നീക്കം നടക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധം. ആക്ഷൻ കൗൺസിൽ രക്ഷാധികാരിയായി കടകംപള്ളി സുരേന്ദ്രൻ, വി.സുരേന്ദ്രൻപിള്ള, വി.ശിവൻകുട്ടി എം.എൽ. എ എന്നിവരെയും ചെയ൪മാനായി കൗൺസില൪ ശാന്തിനിയേയും ജനറൽ സെക്രട്ടറിയായി മുൻ കൗൺസില൪ രതീന്ദ്രനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേ൪ന്ന ചാക്ക വാ൪ഡ് സഭയിലും സ്കൂൾ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രമേയം പാസാക്കി. വെള്ളിയാഴ്ച ചേരുന്ന ആക്ഷൻ കൗൺസിൽ യോഗത്തിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് രൂപം നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ശാന്തിനി അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2012 2:06 PM GMT Updated On
date_range 2012-08-02T19:36:17+05:30സ്കൂള്‍ സ്ഥലം പതിച്ചുനല്‍കുന്നതിനെതിരെ പ്രതിഷേധ കൂട്ടായ്മ
text_fieldsNext Story