തേഞ്ഞിപ്പലം: നി൪മാണത്തിലിരിക്കെ ഇരുനില കോൺക്രീറ്റ് വീട് തക൪ന്നുവീണതറിഞ്ഞെത്തിയ മാധ്യമപ്രവ൪ത്തകരെ മുപ്പതോളം പേ൪ ആക്രമിച്ച കേസിൽ കോടതി വിചാരണ തുടങ്ങി. ദേശാഭിമാനി ലേഖകൻ കെ. പ്രവീൺകുമാ൪, കേരള വിഷൻ ചാനൽ റിപ്പോ൪ട്ട൪ സി. പ്രവീൺകുമാ൪ എന്നിവരെയാണ് റിയൽ എസ്റ്റേറ്റ് സംഘം ആക്രമിച്ച് പരിക്കേൽപിച്ചത്. പരപ്പനങ്ങാടി കോടതിയിലാണ് വിസ്താരം. 2009 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം.
തേഞ്ഞിപ്പലം ചേളാരി ആലുങ്ങൽ ഹെൽത്ത് സെൻററിന് സമീപത്തെ വീടാണ് തക൪ന്നത്. കെട്ടിടത്തിൻെറ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാമറ തക൪ക്കുകയും മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരെ ഉപയോഗിച്ച് മ൪ദിക്കുകയായിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന ആലുങ്ങൽ കുറ്റിപാലക്കൽ ഫസലു൪റഹ്മാനുവേണ്ടി പിതൃ സഹോദരൻ പഴുകടക്കയിൽ അബൂബക്ക൪ പണിയുന്ന വീടാണ് തക൪ന്നത്. നി൪മാണത്തിലെ അപാകതയാണ് തക൪ച്ചക്ക് കാരണമെന്നും നിലവാരമില്ലാത്ത ഒട്ടേറെ വീടുകൾ സംഘം നി൪മിച്ചുനൽകിയിട്ടുണ്ടെന്ന പരാതിയെ തുട൪ന്നാണ് മാധ്യമപ്രവ൪ത്തക൪ സ്ഥലത്തെത്തിയത്. കരാറുകാരൻ പഴുക്കടക്കയിൽ കൊയപ്പക്കളത്തിൽ അബൂബക്ക൪, സഹോദരൻ അശ്റഫ് എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ.
ഇവ൪ക്ക് പുറമെ ആലുങ്ങൽ കൃഷ്ണൻ, പുല്ലിപറമ്പ് നല്ലോളി അബ്ദുൽ ജലീൽ, ആലുങ്ങൽ വടയിൽ മുഹമ്മദ് മുസ്തഫ, പടിക്കൽ തോട്ടുങ്ങൽ യഹ്യ, കളപറമ്പിൽ അൻവ൪ സാദിഖ്, പുളിക്കൽ ചെറുകായ്ദേവസ്വം പറമ്പിൽ ഗണേശൻ എന്നിവരും പ്രതികളാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2012 1:35 PM GMT Updated On
date_range 2012-08-02T19:05:58+05:30മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: വിചാരണ തുടങ്ങി
text_fieldsNext Story