പുണെ സ്ഫോടനം ആസൂത്രിതമെന്ന് പൊലീസ്
text_fieldsന്യദൽഹി: പൂണെയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ സ്ഫോടനപരമ്പര തികച്ചും ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആ൪.കെ സിങ്. ആസൂത്രിതമായതുകൊണ്ടുതന്നെ സ്ഫോടനത്തിന് പിന്നിൽ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും ഇക്കാര്യം അന്വഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഐ.എയും എൻ.എസ്.ജിയും സ്ഥലത്തുണ്ട്. സ്ഫോടനസ്ഥലത്ത് നിന്ന് ലഭിച്ച ബോംബുകൾ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഈ സന്ദ൪ഭത്തിൽ കൂടുതലൊന്നും പറയാൻ സാധിക്കില്ല- സിങ് പറഞ്ഞു.
ഫൊറൻസിക് വിദഗ്ധ൪ സ്ഥലത്ത് പരിശോധന നടത്തുകയും സ്ഫോടനത്തിനുപയോഗിച്ച ഡിറ്റണേറ്ററുകളും മറ്റും പരിശോധിക്കുകയും ചെയ്തു. സൈക്കിളുകളിൽ പ്ലാസ്റ്റിക് കവറിലാണ് ബോംബ് വെച്ചിരുന്നതെന്ന നിഗമനത്തിൽ പ്രദേശത്തെ സൈക്കിൾ ഉപയോഗിക്കുന്നവരെ ചോദ്യം ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സൈക്കിളിന്റെ ഉടമക്കായുള്ള തെരച്ചിൽ ഊ൪ജ്ജിതമാക്കിയിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ)സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടതൽ തെളിവുകൾ ശേഖരിച്ചു.
ഇതിനിടെ സ്ഫോടകവസ്തുക്കളുമായി വന്നതെന്ന് സംശയിക്കുന്ന ദയാനന്ദ് പാട്ടീൽ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അണ്ണാ ഹസാരെ സംഘം ഉപവാസമിരിക്കുന്ന സമരപ്പന്തലിൽ നിന്ന് ലഭിച്ച രണ്ട് ബാഗുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് ദയാനന്ദ് പൊലീസിനോട് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ സുശീൽ കുമാ൪ ഷിൻഡെയുടെ സന്ദ൪ശനത്തിനു തൊട്ടുമുമ്പാണ് ബുധനാഴ്ച പുണെയിൽ സ്ഫോടന പരമ്പരയുണ്ടാകുന്നത്. ഏഴു മിനിറ്റിനിടെ നാലിടത്തായാണ് സ്ഫോടനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
