Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടക്കം...

വൈദ്യുതി മുടക്കം ആവര്‍ത്തിക്കില്ല -മന്ത്രി മൊയ്‌ലി

text_fields
bookmark_border
വൈദ്യുതി മുടക്കം ആവര്‍ത്തിക്കില്ല -മന്ത്രി മൊയ്‌ലി
cancel

ന്യൂദൽഹി: ഉത്തരേന്ത്യയിൽ ജനജീവിതം സ്തംഭിപ്പിച്ച വൈദ്യുതിമുടക്കം ആവ൪ത്തിക്കില്ലെന്ന് ഊ൪ജമന്ത്രി വീരപ്പമൊയ്ലിയുടെ ഉറപ്പ്. ഊ൪ജ മന്ത്രാലയത്തിലെത്തി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സംസ്ഥാനങ്ങൾ അനുവദിച്ചതിലും കൂടുതൽ വൈദ്യുതി എടുത്തതാണ് വൈദ്യുതി മുടക്കത്തിൻെറ കാരണമെന്ന ആരോപണം ചൂണ്ടിക്കാണിച്ചപ്പോൾ, ഏതെങ്കിലും സംസ്ഥാനങ്ങളെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മൊയ്ലി മറുപടി നൽകി. പഴിചാരൽ നടത്തിക്കൊണ്ടൊരു തുടക്കം ആഗ്രഹിക്കുന്നില്ല. വൈദ്യുതിവിതരണം തടസ്സമില്ലാതെ നടത്താനുള്ള സംവിധാനം ഒരുക്കുന്നതിനാണ് ആദ്യത്തെ പരിഗണന.
പ്രശ്നഭരിതമായ സമയത്ത് ഊ൪ജ വകുപ്പിൻെറ അധിക ചുമതല ലഭിച്ചത് വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും വീരപ്പമൊയ്്ലി പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നോ൪ത്ത്, ഈസ്റ്റേൺ, നോ൪ത്ത് ഈസ്റ്റേൺ പവ൪ ഗ്രിഡുകളിലുണ്ടായ തകരാറിനെ തുട൪ന്ന് ദൽഹി ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. രാജ്യത്തെ 60 കോടി ജനങ്ങളെയാണ് വൈദ്യുതിമുടക്കം നേരിട്ട് ബാധിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ തുടങ്ങിയ തകരാ൪ രാത്രി വൈകിയാണ് പൂ൪ണമായും പരിഹരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story