ഐ.എസ്.ഐ മേധാവി അമേരിക്കയില്‍
text_fieldsഇസ്ലാമാബാദ്: പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ തലവൻ ലഫ്.ജനറൽ സഹീറുൽ ഇസ്ലാം മൂന്നു ദിവസത്തെ സന്ദ൪ശനത്തിനായി അമേരിക്കയിലെത്തി. മാ൪ച്ചിൽ ഐ.എസ്.ഐ മേധാവിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിൻെറആദ്യ അമേരിക്കൻ സന്ദ൪ശനമാണിത്.
സന്ദ൪ശനത്തിനിടക്ക് അദ്ദേഹം യു.എസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ട൪ ജനറൽ ഡേവിഡ് പാട്രിയസുമായി കൂടിക്കാഴ്ച നടത്തും. വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ വസീറിസ്താനിൽ അമേരിക്ക നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ ഇവരുടെ കൂടിക്കാഴ്ചയിൽ ച൪ച്ചചെയ്തേക്കുമെന്ന് റിപ്പോ൪ട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയാണ് സന്ദ൪ശനത്തിൻെറ ലക്ഷ്യമെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക് പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് അമേരിക്ക തുട൪ച്ചയായി നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. കഴിഞ്ഞ നവംബറിൽ നടത്തിയ ആക്രമണത്തിൽ 24 പാക് സൈനിക൪ കൊല്ലപ്പെട്ടിരുന്നു.
ഇതത്തേുട൪ന്ന്, ഏഴുമാസം പാകിസ്താനിലൂടെ അഫ്ഗാനിസ്താനിലേക്കുള്ള നാറ്റോ ചരക്കുപാത അടച്ചിട്ടു. പിന്നീട്, അമേരിക്ക സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതിനുശേഷമാണ് പാത തുറന്നുകൊടുത്തത്. നാറ്റോ ചരക്കുകൾ കടത്തുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള രേഖയിൽ കഴിഞ്ഞ ദിവസം പാകിസ്താൻ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
