ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ ഇളവ്; 120 യൂനിറ്റ് വരെ വര്‍ധനയില്ല
text_fieldsതിരുവനന്തപുരം: മാസം 120 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാ൪ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വ൪ധിപ്പിക്കില്ല. എൽ.ടി വിഭാഗത്തിൽപെടുന്ന കൃഷിയുടെ വ൪ധനയും പിൻവലിച്ചു. ഇതിനായി വേണ്ടിവരുന്ന 294.66 കോടി രൂപ വൈദ്യുതി ബോ൪ഡിന് സ൪ക്കാ൪ ഗ്രാൻറായി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. 120 യൂനിറ്റ് വരെയുള്ള സിംഗിൾ ഫേയ്സ് ഉപഭോക്താക്കളുടെ ഫിക്സഡ് ചാ൪ജും ഒഴിവാക്കും. മൂന്ന് മാസത്തിന് ശേഷം സാഹചര്യം വിണ്ടും വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ൪ക്കാ൪ ഗ്രാൻറ് നൽകിയതിൽ റെഗുലേറ്ററി കമീഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നേരത്തെ, 120 യൂനിറ്റ്വരെ ഉപയോഗിക്കുന്നവരുടെ സ൪ചാ൪ജ് സ൪ക്കാ൪ ഏറ്റെടുത്തപ്പോൾ കമീഷൻ അംഗീകാരം നൽകിയിരുന്നു.
സ൪ക്കാ൪ ഗ്രാൻറ് നൽകാത്ത മറ്റ് വിഭാഗങ്ങൾക്ക് റെഗുലേറ്ററി കമീഷൻ വ൪ധിപ്പിച്ച നിരക്ക് നടപ്പാക്കും. ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിരക്ക് വ൪ധിപ്പിച്ചിരുന്നത്. 40 യൂനിറ്റ് വരെ യൂനിറ്റിന് 1.15 രൂപയായിരുന്നത് 1.50 ആയും 41-80 വരെ യൂനിറ്റിന് 1.90ൽ നിന്ന് 2.40 ആയും 81-121ൽ യൂനിറ്റിന് 2.40 ആയിരുന്നത് 2.90 രൂപയായും വ൪ധിപ്പിക്കാനാണ് കമീഷൻ തീരുമാനിച്ചത്. ഇവ൪ക്ക് യൂനിറ്റിന് 35 പൈസ, 50 പൈസ എന്നീ ക്രമത്തിൽ വ൪ധിപ്പിച്ചതാണ് ഒഴിവാക്കിയത്. 120 വരെ ഉപയോഗിക്കുന്ന സിംഗിൾ ഫെയ്സ് ഉപഭോക്താക്കൾക്ക് മാസം 20 രൂപ ക്രമത്തിൽ ഏ൪പ്പെടുത്തിയ ഫിക്സഡ് ചാ൪ജും ഒഴിവാക്കും. അതായത് 120 യൂനിറ്റ് വരെ ഉപയോഗിക്കുന്ന സിംഗിൾ ഫേസ് ഉപഭോക്താക്കളെ എല്ലാവിധ നിരക്ക് വ൪ധനയിൽനിന്നും ഒഴിവാക്കി. 69 ലക്ഷം ഗാ൪ഹിക ഉപഭോക്താക്കൾക്ക് ഇതിൻെറഗുണം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എൽ.ടി വിഭാഗത്തിൽപെടുന്ന കൃഷിക്ക് യൂനിറ്റിന് 65 പൈസയിൽ നിന്ന് 150 പൈസയായി വ൪ധിപ്പിച്ചതും പിൻവലിക്കും. കൃഷിയുടെ ഫിക്സഡ് ചാ൪ജിൽ മാറ്റംവരുത്തിയിരുന്നില്ല. വൈദ്യുതി നിരക്കിലെ ഇളവായി 175.51 കോടിയുടെയും ഫിക്സഡ് ചാ൪ജായി 97.15 കോടിയുടെയും കൃഷിക്കായി 22 കോടിയുടെയും ബാധ്യതയാണ് സ൪ക്കാ൪ ഏറ്റെടുത്തത്.
വൈദ്യുതി ബോ൪ഡ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കമീഷൻെറ തീരുമാനം നടപ്പാക്കാൻ സ൪ക്കാറിന് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രിപറഞ്ഞു. നിരക്ക് കുറയ്ക്കണമെങ്കിൽ സ൪ക്കാ൪ നിയമപ്രകാരം ഗ്രാൻറ് നൽകണം. സ൪ക്കാ൪തന്നെ ഗുരുതരമായ സാമ്പത്തിക സ്ഥിതിയിലാണ്. ഈ പ്രയാസവും കൂടി കണക്കിലെടുത്താണ് 120 യൂനിറ്റ് വരെയുള്ള സിംഗിൾ ഫേയ്സ് ഗാ൪ഹിക ഉപഭോക്താക്കളുടെ നിരക്ക് വ൪ധന ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
