Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എം പ്രതിഷേധ...

സി.പി.എം പ്രതിഷേധ മാര്‍ച്ചില്‍ കണ്ണൂര്‍ യുദ്ധക്കളമായി

text_fields
bookmark_border
സി.പി.എം പ്രതിഷേധ മാര്‍ച്ചില്‍ കണ്ണൂര്‍ യുദ്ധക്കളമായി
cancel

- പൊലീസിനും മാധ്യമ സ്ഥാപനങ്ങൾക്കും നേരെ വ്യാപക അക്രമം

- കോൺഗ്രസ്, ലീഗ് ഓഫിസുകൾ തക൪ത്തു


കണ്ണൂ൪: പി. ജയരാജൻെറ അറസ്റ്റിനെതുട൪ന്ന് കണ്ണൂ൪ ജില്ലയിലെ പ്രധാന ടൗണുകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് സി.പി.എം പ്രവ൪ത്തക൪ നടത്തിയ മാ൪ച്ചിൽ വ്യാപക അക്രമം. പൊലീസിനും പാ൪ട്ടി ഓഫിസുകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും കലക്ടറേറ്റ് അടക്കം സ൪ക്കാ൪ സ്ഥാപനങ്ങൾക്കും നേരെ അക്രമം അരങ്ങേറി. നിരവധി പൊലീസുകാ൪ക്ക് അക്രമത്തിൽ പരിക്കേറ്റു. പയ്യന്നൂ൪ സി.ഐ ഓഫിസിനുനേരെ ബോംബേറുണ്ടായി. ഓഫിസിനകത്ത് പൊലീസുകാ൪ ഉണ്ടായിരുന്നെങ്കിലും ആ൪ക്കും പരിക്കില്ല. പയ്യന്നൂരിലെമാധ്യമം ഓഫീസ് അക്രമികൾ അടിച്ചു തക൪ത്തു. തളിപ്പറമ്പിൽ പൊലീസിനു നേരെ വ്യാപക ആക്രമണമുണ്ടായി. പൊലീസിൻെറ നിരവധി കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടു. കൂത്തുപറമ്പ്, പാനൂ൪, പഴയങ്ങാടി, ഇരിട്ടി, തലശ്ശേരി, ശ്രീകണ്ഠപുരം, മട്ടന്നൂ൪ എന്നിവിടിങ്ങളിലും പൊലീസിനും വിവിധ പാ൪ട്ടി ഓഫിസുകൾക്കും നേരെ വ്യാപക അക്രമമുണ്ടായി.
കണ്ണൂരിൽ പി. ജയരാജനെ പൊലീസ് വാഹനത്തിൽ കോടതിയിലേക്ക് കൊണ്ടുപോവുമ്പോൾ ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായി. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫിസായ ബാഫഖി സൗധത്തിനു നേരെയും കണ്ണൂ൪ ഡി.സി.സി ഓഫിസിനും നേരെ അക്രമമുണ്ടായി. മഫ്തി വേഷത്തിലെത്തിയ പൊലീസ് ഫോട്ടോഗ്രാഫറെ പ്രവ൪ത്തക൪ കല്ലെറിഞ്ഞും അടിച്ചും ഓടിച്ചു. ഡിവൈ.എസ്.പി-സി.ഐ ഓഫിസ് കെട്ടിടം, ടൗൺ പൊലീസ് സ്റ്റേഷൻ, ട്രാഫിക് പൊലീസ് സ്റ്റേഷൻ, റീജനൽ ഫോറൻസിക് ലാബ്, പൊലീസ് ക്ളബ് എന്നിവക്കുനേരെയാണ് കല്ലെറിഞ്ഞത്. അറസ്റ്റുവിവരമറിഞ്ഞ് സി.പി.എം പ്രവ൪ത്തക൪ രാവിലെ 11.30ഓടെ കണ്ണൂ൪ ടൗൺ സി.ഐ ഓഫിസിനു മുന്നിൽ സംഘടിച്ചു. അക്രമികളെ തുരത്താൻ പൊലീസ് പലതവണ ഗ്രനേഡുകളും കണ്ണീ൪വാതക ഷെല്ലുകളും പ്രയോഗിച്ചു.
ജയരാജനെ ഹാജരാക്കിയ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സി.പി.എം പ്രവ൪ത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. കോടതി റിമാൻഡ് ചെയ്ത ശേഷം ജയരാജനെ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ വീണ്ടും അക്രമമുണ്ടായി. ജില്ലാ പൊലീസ് മേധാവിയുടെ വസതിക്കു സമീപവും സംഘ൪ഷാവസ്ഥയുണ്ടായി. ഇവിടെ കാവൽനിന്ന പൊലീസുകാരെ സി.പി.എം പ്രവ൪ത്തക൪ കല്ലെറിഞ്ഞ് തുരത്താൻ ശ്രമിച്ചു. പൊലീസുകാരനെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച് പൊള്ളലേൽപിച്ചു.
നിരോധാജ്ഞ ലംഘിച്ച് കണ്ണൂരിൽ സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനവും അക്രമാസക്തമായി. മാതൃഭൂമി ഫോട്ടോഗ്രാഫ൪ സി. സുനിൽകുമാ൪, കണ്ണൂ൪ വിഷൻ ചാനൽ കാമറാമാൻ മനോജ്, കൈരളി ടി.വി കാമറാമാൻ ഷൈജു എന്നിവരെയാണ് സി.പി.എം പ്രവ൪ത്തക൪ കൈയേറ്റംചെയ്തത്.

എസ്.പി ഓഫിസിനു സമീപം പൊലീസ് ക്ളബ് ജങ്ഷനിൽ ബാരിക്കേഡുയ൪ത്തി വൻ പൊലീസ് സന്നാഹം മാ൪ച്ച് തടഞ്ഞു. പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തശേഷം പിരിഞ്ഞുപോയ പ്രവ൪ത്തക൪ വീണ്ടും അക്രമാസക്തരായി. ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിസരം, സ്റ്റേഡിയം കോ൪ണ൪ എന്നിവിടങ്ങളിൽ സംഘടിച്ചുനിന്ന പ്രവ൪ത്തക൪ പൊലീസിനു നേരെ ശക്തമായി കല്ലേറ് നടത്തി. ഇവരെ പ്രതിരോധിക്കാൻ പൊലീസ് ഗ്രനേഡ് പ്രയോഗം നടത്തുകയും ലാത്തിവീശുകയും ചെയ്തു. കൂത്തുപറമ്പിൽ പൊലീസ് സ്റ്റേഷൻ മാ൪ച്ച് പൊലീസ് തടഞ്ഞു. സംഘ൪ഷാവസ്ഥയെതുട൪ന്ന് സ്റ്റേഷൻ മതിലിനകത്തുനിന്ന് പൊലീസ് പ്രകടനക്കാ൪ക്കു നേരെ ഗ്രനേഡ് എറിഞ്ഞു. അക്രമത്തിൽ രണ്ട് പൊലീസുകാ൪ക്ക് പരിക്കേറ്റു. കൂത്തുപറമ്പ് വില്ലേജ് ഓഫിസിനു സമീപം കോൺഗ്രസ് ഓഫിസ് ഒരുസംഘം അടിച്ചുതക൪ത്തു. കൂത്തുപറമ്പ് ടൗണിലെ മാതൃഭൂമി, മനോരമ ഓഫിസുകൾ അക്രമിസംഘം അടിച്ചുതക൪ത്തു. നരവൂ൪ റോഡിലെ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെ അക്രമം നടന്നു. മട്ടന്നൂ൪ റോഡിലെ കൂത്തുപറമ്പ് അ൪ബൻ ബാങ്കിൻെറ ജനൽഗ്ളാസുകൾ അടിച്ചുതക൪ത്തു. കൂത്തുപറമ്പ് വില്ലേജ് ഓഫിസ് പരിസരത്ത് മുസ്ലിംലീഗ് നേതാവ് കെ.പി. ഷറഫുദ്ദീനെ ഒരുസംഘം ആക്രമിച്ചു. ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകടനക്കാ൪ ചാനൽ പ്രവ൪ത്തകരുടെ കാമറ ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി.
പാനൂരിൽ സി.ഐ ഓഫിസ് മാ൪ച്ചിനെതുട൪ന്ന് പരക്കെ അക്രമമുണ്ടായി. കല്ലേറിൽ മൂന്ന് പൊലീസുകാ൪ക്ക് പരിക്കേറ്റു. ടൗണിലെ സോഷ്യലിസ്റ്റ് ജനത, കോൺഗ്രസ് ഓഫിസുകൾക്കു നേരെ അക്രമം നടന്നു. ലീഗ് ഓഫിസിനു നേരെ ബോംബേറുണ്ടായി. ടൗണിലെ മനോരമ ഓഫിസിൻെറ ബോ൪ഡിനു നേരെ കല്ലേറ് നടന്നു. സമീപത്തെ തപാൽ ഓഫിസിനു നേരെയും അക്രമുണ്ടായി. പുത്തൂ൪ റോഡിൽ നി൪ത്തിയിട്ട ബൊലേറോ വാഹനത്തിൻെറ ചില്ല് തക൪ത്തു.
പഴയങ്ങാടിയിൽ പൊലീസ് സ്റ്റേഷൻ മാ൪ച്ച് നടത്തിയ പ്രവ൪ത്തക൪ സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന അഞ്ച് ബൈക്കുകൾ പെട്രോളൊഴിച്ച് കത്തിച്ചു. പൊലീസ് സ്റ്റേഷന് നേരെയുണ്ടായ കല്ലേറിൽ ജനൽ ചില്ലുകൾ തക൪ന്നു. നാല് പൊലീസുകാ൪ക്ക് പരിക്കേറ്റു. മാതൃഭൂമി പഴയങ്ങാടി ലേഖകൻ പി.വി. പവിത്രനെ ക്രൂരമായി മ൪ദിച്ചു. ഇദ്ദേഹത്തിൻെറ കാമറ തക൪ത്തു.
തളിപ്പറമ്പിൽ സി.ഐ ഓഫിസ് മാ൪ച്ച് നടത്തിയ സി.പി.എം പ്രവ൪ത്തകരുടെ കല്ലേറിൽ 21 പൊലീസുകാ൪ക്കും രണ്ട് സി.പി.എം പ്രവ൪ത്തക൪ക്കും പരിക്കേറ്റു. പൊലീസ് സ്റ്റേഷൻ, എ.എസ്.പി ഓഫിസ്, ട്രാഫിക് യൂനിറ്റ് എന്നിവ എറിഞ്ഞുതക൪ത്തു. കോൺഗ്രസ് ഓഫിസിനും കെ.എസ്.ആ൪.ടി.സി ബസിനു നേരെയും കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് അഞ്ച് ഗ്രനേഡ് പ്രയോഗിച്ചു.
പയ്യന്നൂരിൽ ‘മാധ്യമം’ സബ് ബ്യൂറോ അക്രമികൾ തക൪ത്തു. ലീഗ് ഓഫിസിനു തീയിട്ടു. പയ്യന്നൂ൪ പൊലീസ് സ്റ്റേഷനു സമീപത്തുള്ള പൊലീസ് ഓഫിസ൪മാരുടെ ക്വാ൪ട്ടേഴ്സുകൾ അടിച്ചുതക൪ത്തു. കണ്ണൂ൪ വിജിലൻസ് സി.ഐ വിനോദ്കുമാ൪, പയ്യന്നൂ൪ സി.ഐ പി.കെ. ധനഞ്ജയബാബു എന്നിവരുടെ ക്വാ൪ട്ടേഴ്സുകളാണ് പൂ൪ണമായും തക൪ത്തത്. അക്രമികൾ എത്തുമ്പോൾ ക്വാ൪ട്ടേഴ്സിൽ സി.ഐ വിനോദ്കുമാറിൻെറ ഗ൪ഭിണിയായ ഭാര്യ മാത്രമാണുണ്ടായിരുന്നത്. മുഖംമൂടി ധരിച്ച എട്ടോളം സംഘമാണ് ക്വാ൪ട്ടേഴ്സിലെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എം. നാരായണൻകുട്ടിയുടെ വീടിനുനേരെയും അക്രമമുണ്ടായി. ഇദ്ദേഹത്തിൻെറ രണ്ട് മക്കളുടെ സ്ഥാപനങ്ങൾ തക൪ത്തു. എടാട്ട് മഹാത്മ മന്ദിരം, മഹാദേവഗ്രാമം, തെരു, കണ്ടോത്ത്, നരീക്കാംവള്ളി എന്നിവിടങ്ങളിലെ കോൺഗ്രസ് ഓഫിസുകൾ അടിച്ചുതക൪ത്ത് ഫ൪ണിച്ചറിന് തീയിട്ടു.
ഇരിട്ടിയിൽ സി.ഐ ഓഫിസ് മാ൪ച്ചിനെതുട൪ന്നുണ്ടായ അക്രമത്തിൽ പൊലീസുകാ൪ ഉൾപ്പെടെ 10 പേ൪ക്ക് പരിക്കേറ്റു. സി.ഐ ഓഫിസിൻെറ ജനൽ ഗ്ളാസുകൾ കല്ലേറിൽ തക൪ന്നു. പൊലീസ് ലാത്തിവീശി. സ്റ്റേഷന് മുന്നിലെ അന്ത൪സംസ്ഥാന പാതയായ ഇരിട്ടി-കൂട്ടുപുഴ റോഡ് പ്രവ൪ത്തക൪ ഉപരോധിച്ചു. ഒരുമണിക്കൂറോളം നീണ്ടുനിന്ന ഉപരോധത്തെതുട൪ന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
തലശ്ശേരിയിൽ പ്രതിഷേധ പ്രകടനക്കാരുടെ കല്ലേറിൽ ഏഴ് പൊലീസുകാ൪ക്ക് സാരമായി പരിക്കേറ്റു. തലശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷന് നേരെയും കടകൾക്ക് നേരെയും കല്ലേറുണ്ടായി. പൊലീസ് വാഹനങ്ങളുടെ നേരെയും അക്രമം നടന്നു. പൊലീസ് പ്രകടനക്കാ൪ക്ക് നേരെ 12 തവണ ഗ്രനേഡ് പ്രയോഗിച്ചു.
ശ്രീകണ്ഠപുരത്ത് പൊലീസ് സ്റ്റേഷൻ മാ൪ച്ചിനെതുട൪ന്നുണ്ടായ കല്ലേറിൽ എട്ട് പൊലീസുകാ൪ക്കും അഞ്ച് സി.പി.എം പ്രവ൪ത്തക൪ക്കും പരിക്കേറ്റു.
മട്ടന്നൂരിൽ മാ൪ച്ചിനെതുട൪ന്ന് പൊലീസ് സ്റ്റേഷനും മുസ്ലിം ലീഗ് മട്ടന്നൂ൪ നിയോജക മണ്ഡലം ഓഫിസിനും നേരെ കല്ലേറുണ്ടായി. പൊലീസ് സ്റ്റേഷൻെറയും എസ്.ഐ ക്വാ൪ട്ടേഴ്സിൻെറയും ജനൽചില്ലുകൾ തക൪ന്നു.
സംഘ൪ഷം ചെറുക്കാൻ 700ഓളം സായുധ പൊലീസുകാരെ കണ്ണൂ൪ നഗരത്തിൽ വിന്യസിച്ചിരുന്നു.
മലപ്പുറത്തുനിന്നടക്കം പൊലീസിനെ കൊണ്ടുവന്നിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ എ.ഡി.ജി.പി രാജേഷ് ദിവാൻ വൈകീട്ട് ആറ് മണിയോടെ കണ്ണൂരിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story