നെറ്റിസണ്‍ പൊലീസിന് ഗംഭീര സ്വീകരണം
text_fieldsകൊച്ചി: സൈബ൪ തട്ടിപ്പുകൾ കണ്ടെത്താനും രഹസ്യവിവരങ്ങൾ തേടാനും ഫെയ്സ്ബുക്കിൽ കേരള പൊലീസ് ആരംഭിച്ച നെറ്റിസൺ പൊലീസിന് ഗംഭീര സ്വീകരണം. വെറും അഞ്ചുദിനം കൊണ്ട് 11,000 ലധികം പേ൪ ഫെയ്സ്ബുക്കിലെ നെറ്റിസൺ പൊലീസ് ഗ്രൂപ്പിൽ അംഗങ്ങളായി.
ആഭ്യന്തര സുരക്ഷാ വകുപ്പിലെ എസ്. പി ജെ. ജയനാഥിൻെറ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടായ്മ നയിക്കുന്നത്. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ഹരിനായ൪, അനു എസ്. നായ൪, ബി.സി. സുമേഷ്, സിവിൽ പൊലീസ് ഓഫിസ൪ ഷിഫിൻ രാജ് എന്നിവരാണ് മറ്റുള്ളവ൪. പരാതികൾ രജിസ്റ്റ൪ ചെയ്യാനും പേരുവിവരം രഹസ്യമാക്കി വെക്കാനും എസ്.എം.എസ് വഴി വിവരങ്ങൾ അറിയിക്കാനുമുള്ള മാ൪ഗ നി൪ദേശങ്ങൾ അപ്പപ്പോൾ നൽകുന്നുണ്ട്. അനാവശ്യമായി ഗ്രൂപ്പിലെത്തുന്നവ൪ക്ക് താക്കീതും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജെ. ജയന്തിൻെറ SP Intsec എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലോ spi nts ec @gm ail.com വിലാസത്തിലോ 9497996960 മൊബൈൽ നമ്പറിലോ പരാതിയോ മറ്റ് വിവരങ്ങളോ അറിയിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവ൪ക്കും അതിനുള്ള സൗകര്യങ്ങളുണ്ട്. സൈബ൪ കുറ്റകൃത്യങ്ങൾക്ക് പുറമെ മറ്റ് പരാതികളും സംശയങ്ങളും പോസ്റ്റ് ചെയ്യാം. തുട൪ നടപടി സംബന്ധിച്ച മാ൪ഗനി൪ദേശങ്ങൾ അപ്പപ്പോൾ ഓൺലൈൻ വഴി നൽകും. നിലവിൽ പകൽ സമയങ്ങളിൽ മാത്രമാണ് പരാതി സ്വീകരിക്കുക. ശേഷം പോസ്റ്റ് ചെയ്യപ്പെട്ട പരാതികൾ പിറ്റേന്ന് പരിശോധിക്കും.
സ്വീകരിക്കുന്ന പരാതി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറും. ഇ- മെയിൽ വഴിയുള്ള പണം തട്ടിപ്പ്, സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കൽ, മത- വ൪ഗീയ വത്കരണം എന്നിവയെക്കുറിച്ചുള്ള പരാതികളാണ് കൂടുതലും ലഭിച്ചിട്ടുള്ളത്. ഇൻറ൪നെറ്റ് കഫേകളിലെ പ്രവ൪ത്തനം സുരക്ഷിതമല്ലെന്ന സൂചനയെത്തുട൪ന്ന് കഫേ ഉടമകൾക്കുള്ള മാ൪ഗ നി൪ദേശ ബില്ലിൻെറ കരടുരൂപം മെച്ചപ്പെടുത്താൻ പൊതുജനങ്ങളിൽ നിന്ന് നി൪ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴിതന്നെ നി൪ദേശങ്ങൾ സമ൪പ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
