‘പുഞ്ചിരിക്കൂ, മന$ക്ളേശം മറക്കൂ’
text_fieldsവാഷിങ്ടൺ: ‘ഒന്നു പുഞ്ചിരിക്കൂ, മന$ക്ളേശത്തിൽനിന്ന് മുക്തി നേടൂ’, പുഞ്ചിരിയുടെ വകഭേദങ്ങൾ പലതും പഠിച്ചെടുത്ത മന$ശാസ്ത്രജ്ഞരാണ് ഇങ്ങനെ പറയുന്നത്. എത്ര മനസ്താപം അനുഭവിക്കുന്ന നേരത്താണെങ്കിലും ഒന്നു പുഞ്ചിരിച്ചാൽ മതി നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിൽ താഴും. ശരീരം ആയാസരഹിതമാകും. മനസ്സിൽ സന്തോഷം നിറയും. ഇനി സ്വയം പുഞ്ചിരി തൂകാൻ കഴിയാത്ത തരത്തിലാണ് മന$ക്ളേശമെങ്കിൽ ഒരു ഉണ്ടാക്കിച്ചിരിയെങ്കിലും മുഖത്ത് വരുത്തൂവെന്നാണ് അമേരിക്കയിലെ കാൻസസ് സ൪വകലാശാലയിലെ മന$ശാസ്ത്രജ്ഞരായ താരാ ക്രാഫ്റ്റും സാറാ പ്രസ്മാനും പറയുന്നത്. സന്തോഷമില്ലെങ്കിലും മുഖത്തെ പുഞ്ചിരി ശരീരത്തെ ശാന്തമാക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചത്.
വാക്കുകൾക്ക് അതീതമായി സന്തോഷത്തെ സൂചിപ്പിക്കുന്ന പ്രകടനം മാത്രമല്ല പുഞ്ചിരി അത് ശരീരത്തിൻെറ എല്ലാ ക്ളേശവും ഇല്ലാതാക്കുന്ന ഒറ്റമൂലികൂടിയാണെന്ന് ക്രാഫ്റ്റ് പറയുന്നു. പുഞ്ചിരി ശരീരത്തിന് സാന്ത്വനമാകുന്നതിൻെറ രഹസ്യം സംബന്ധിച്ച ആദ്യ ശാസ്ത്രീയ പരീക്ഷണമാണ് ഇവ൪ നടത്തിയത്.
അതിനായി മിഡ്വെസ്റ്റേൺ സ൪വകലാശാലയിൽ നിന്ന് 169 പേരെ അവ൪ തെരഞ്ഞെടുത്തു. രണ്ട് ഘട്ടമായിരുന്നു പഠനം -ആദ്യം പരിശീലനം നൽകി, പിന്നെ പരീക്ഷിച്ചു.
പരിശീലനഘട്ടത്തിൽ ഇവരെ മൂന്ന് സംഘമാക്കി തിരിച്ച് ഓരോ സംഘത്തിനും വ്യത്യസ്ത മുഖഭാവങ്ങൾ പ്രകടിപ്പിക്കാൻ പഠിപ്പിച്ചു. തുട൪ന്ന് ശാസ്ത്രജ്ഞ൪ ഇവരുടെ ഹൃദയമിടിപ്പും സ്വയം അവ൪ പറഞ്ഞ മന$ക്ളേശത്തിൻെറ തോതും അളന്നു. ഈ പഠനത്തിൽ തെളിഞ്ഞത് പുഞ്ചിരി നമ്മുടെ ശരീരസ്ഥിതിയെ സ്വാധീനിക്കുന്നുവെന്നാണ്.
ഒരുഭാവഭേദവും ഇല്ലാത്തവരേക്കാൾ പുഞ്ചിരിക്കാൻ നി൪ദേശിക്കപ്പെട്ടവ൪ക്കും ശരിക്കും മുഖമിളകി ചിരിക്കുന്നവ൪ക്കും ഹൃദയമിടിപ്പ് കുറഞ്ഞ് ക്ളേശകരമായ അവസ്ഥയിൽനിന്ന് അതിവേഗം മുക്തി നേടുന്നതായി കണ്ടെത്തി. സൈക്കോളജിക്കൽ സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
