ഗര്‍ഭിണികളിലെ വിഷാദം കുഞ്ഞുങ്ങള്‍ക്ക് അപകടം
text_fieldsലണ്ടൻ: ഗ൪ഭിണികൾക്കുണ്ടാവുന്ന മാനസിക സമ്മ൪ദങ്ങളും വിഷാദവും കുഞ്ഞിനെ ബാധിക്കുമെന്നത് പുതിയ അറിവല്ല. എന്നാൽ, ഇതിൻെറ അനന്തരഫലം മുതി൪ന്നാലും കുഞ്ഞിനോടൊപ്പമുണ്ടാകുമെന്ന് പുതിയ പഠനം. ലണ്ടനിലെ കിങ്സ് സൈക്യാട്രി കോളജിലെ ഗവേഷക൪ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ആകസ്മിക മരണങ്ങളും വേ൪പാടുകളും ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം കുഞ്ഞിനെ നാലു വയസ്സുവരെയെങ്കിലും രോഗബാധിതനാക്കുമെന്നാണ് കണ്ടെത്തൽ. 150ഓളം ഗ൪ഭിണികളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. വിഷാദത്തിന് കീഴ്പ്പെട്ടവരുടെ കുട്ടികളിൽ ആസ്ത്മ പോലുള്ള അസുഖങ്ങളുണ്ടായതായി കണ്ടെത്തി. നാലു വയസ്സിനുള്ളിൽ കുട്ടികൾക്കുണ്ടാവുന്ന ഇത്തരം രോഗങ്ങൾക്ക് ഒരളവോളം കാരണക്കാരി അമ്മതന്നെയാണെന്നും ഗവേഷക൪ പറയുന്നു. അമ്മയുടെ ഹോ൪മോണിൽ വരുന്ന മാറ്റം കുഞ്ഞിൻെറ പ്രതിരോധ ശേഷിയെയും ബാധിക്കും. കുഞ്ഞിൻെറ വള൪ച്ചയുടെ അടിത്തറ ആരംഭിക്കുന്നത് അമ്മയുടെ ഗ൪ഭപാത്രത്തിലാണ്. അതിനാൽ അമ്മയാകാനൊരുങ്ങുന്നവ൪ എപ്പോഴും സന്തോഷവതികളായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
