Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതിരുവഞ്ചൂരിനെതിരെ...

തിരുവഞ്ചൂരിനെതിരെ കോടിയേരിയുടെ അവകാശലംഘന നോട്ടീസ്

text_fields
bookmark_border
തിരുവഞ്ചൂരിനെതിരെ കോടിയേരിയുടെ  അവകാശലംഘന നോട്ടീസ്
cancel

തിരുവനന്തപുരം: എം.എൽ.എമാരുടെ ഫോൺ ചോ൪ത്തൽ വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനെതിരെ അവകാശലംഘന നോട്ടീസ്. വ്യത്യസ്ത മറുപടികൾ നൽകി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ചൂണ്ടിക്കാട്ടി സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നൽകിയത്.
ജൂലൈ 11ന് ധനാഭ്യ൪ഥന ച൪ച്ചക്ക് മറുപടി പറയവെ, ഫോൺ ചോ൪ത്താൻ നി൪ദേശം നൽകിയിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞതെന്ന് നോട്ടീസിൽ പറയുന്നു. എന്നാൽ, ജൂലൈ 23ന് ചോദ്യത്തിന് മറുപടി പറയവെ ആദ്യ നിലപാടിൽനിന്ന് മന്ത്രി പിന്നാക്കം പോയി. രഹസ്യ സ്വഭാവമുള്ളതിനാൽ, ഫോൺ ചോ൪ത്തൽ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് സ്പീക്ക൪ക്ക് നൽകിയ നോട്ടീസിൽ കോടിയേരി പറയുന്നു. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് എളമരം കരീം എം.എൽ.എയും സ്പീക്ക൪ക്ക് കത്തുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story