വ്യാജ പട്ടയം കോഴിക്കോട്ടും സുലഭം
text_fieldsകോഴിക്കോട്: വ്യാജ പട്ടയങ്ങൾ കോഴിക്കോട്ടും കണ്ടെത്തിയതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം രംഗത്ത്. വ്യാജ പട്ടയമുപയോഗിച്ച് സ്വത്ത് കൈമാറ്റം നടത്താനുള്ള ശ്രമമാണ് റവന്യൂ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വിഫലമായത്.
കോഴിക്കോട് ലാൻഡ് ട്രൈബ്യൂണൽ ഓഫിസിൽനിന്ന് 2012 ഏപ്രിൽ നാലിന് ലഭിച്ചതെന്ന് അവകാശപ്പെട്ടുള്ള പട്ടയം ഉപയോഗിച്ച് വസ്തു കൈമാറ്റത്തിന് അപേക്ഷ ലഭിച്ചിരുന്നു. ലാൻഡ് ട്രൈബ്യൂണലിൻെറ സീലോടുകൂടിയ പട്ടയങ്ങളുടെ നോട്ടറി അഭിഭാഷകൻ സാക്ഷ്യപ്പെടുത്തിയ പക൪പ്പുമായാണ് ഭൂമി മറിച്ചുവിൽക്കാൻ ശ്രമിച്ചത്. സംശയംതോന്നിയ ഉദ്യോഗസ്ഥ൪ രേഖകൾ പിടിച്ചുവെക്കുകയും കലക്ട൪ക്ക് റിപ്പോ൪ട്ട് നൽകുകയും ചെയ്തു.
ഇതത്തേുട൪ന്ന് പട്ടയത്തിൻെറ ഉറവിടം അന്വേഷിക്കാൻ ജില്ലാ കലക്ട൪ കെ.വി. മോഹൻകുമാ൪, ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ട൪ കെ.സി. രാജീവിനെ ചുമതലപ്പെടുത്തി. ഇദ്ദേഹം നടത്തിയ പരിശോധനയിലാണ് രണ്ട് പട്ടയങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയത്.
കോഴിക്കോട് ലാൻഡ് ട്രൈബ്യൂണലിലെ നടപടി റദ്ദാക്കിയ രണ്ട് ഫയൽ നമ്പറുകൾ കാണിച്ചാണ് രണ്ട് പട്ടയങ്ങളും ചമച്ചിട്ടുള്ളതെന്ന് പരിശോധനയിൽ വ്യക്തമായി. രേഖകൾ പരിശോധിച്ചതിൽ ഈ കേസിലെ അപേക്ഷക൪ ഇവരല്ലെന്നും കണ്ടെത്തി. അറോത്ത് സലീം, മൊഹ്യുദ്ദീൻ ഹാജി, അബ്ദുൽ കരീം എന്നിവരുടെ കൂട്ടായ പേരിൽ 2010ലെ 1315ാംനമ്പറായും കെ. അലവിയുടെ പേരിൽ 1173ാം നമ്പറായും യഥാക്രമം ഈ വ൪ഷം ഏപ്രിൽ നാലിനും കഴിഞ്ഞവ൪ഷം ഡിസംബ൪ 21നും ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാറുടെ വ്യാജ കൈയൊപ്പോടെ വ്യാജ പട്ടയം നൽകിയെന്നാണ് രേഖ.
ഇതിനിടെ, നഗരത്തിലെ ലോഡ്ജുടമ ലാൻഡ് ട്രൈബ്യൂണൽ വിചാരണയിലിരിക്കുന്ന കേസിൽ ഉൾപ്പെട്ട അഞ്ച് സെൻറ് സ്ഥലം കൈമാറ്റം ചെയ്യാൻ നടത്തിയ ശ്രമം ജില്ലാ കലക്ട൪ ഇടപെട്ട് തടഞ്ഞിട്ടുണ്ട്.
വ്യാജ പട്ടയങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ട൪ അറിയിച്ചു. ലാൻഡ് ട്രൈബ്യൂണലിൽനിന്നോ താലൂക്ക് ഓഫിസുകളിൽനിന്നോ ലഭിച്ച പട്ടയത്തിൻെറ അടിസ്ഥാനത്തിൽ ഭൂമി കൈമാറ്റത്തിന് ശ്രമിക്കുമ്പോൾ പട്ടയത്തിൻെറ നിജസ്ഥിതി ഉറപ്പുവരുത്താൻ ഭൂമി വാങ്ങുന്നവ൪ അതത് ഓഫിസുകളിൽ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പട്ടയങ്ങൾ ഉപയോഗിച്ച് ഭൂമി ക്രയവിക്രയം നടന്നിട്ടുണ്ടോയെന്ന് അറിയാൻ റവന്യൂ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
