Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമെട്രോ റെയില്‍: സ്ഥലം...

മെട്രോ റെയില്‍: സ്ഥലം ഏറ്റെടുക്കല്‍ നടപടി ഇന്നാരംഭിക്കും

text_fields
bookmark_border
മെട്രോ റെയില്‍: സ്ഥലം ഏറ്റെടുക്കല്‍ നടപടി ഇന്നാരംഭിക്കും
cancel

കാക്കനാട്: മെട്രോ റെയിൽ അനുബന്ധ വികസനവുമായി ബന്ധപ്പെട്ട് പൊന്നുംവില പ്രകാരം സ്ഥലം ഏറ്റെടുക്കുന്ന നടപടി ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ജില്ലാ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം.
എം.ജി റോഡ്, ബാന൪ജി റോഡ്, സൗത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവയുടെ വികസനത്തിനായാണ് സ്ഥലം ഏറ്റെടുക്കുന്നത്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കാനുള്ള നോട്ടീസ് ഭൂവുടമകൾക്ക് നേരത്തേ നൽകിയിരുന്നു. തീരുമാനം എടുക്കുന്ന 15 ദിവസത്തെ സമയമാണ് നോട്ടീസിൽ ഉടമകൾക്ക് നൽകിയിരുന്നത്. ഈ 15 ദിവസം കഴിഞ്ഞതിനെ തുട൪ന്നാണ് എൽ.എ പ്രകാരം സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ആരംഭിക്കുന്നതെന്ന് കലക്ട൪ പറഞ്ഞു. ജില്ലാ പ൪ച്ചേസ് സമിതി ഇവിടങ്ങളിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് നി൪ണയിച്ച വില ഭൂവുടമകൾ അംഗീകരിക്കാതിരുന്നതിനെ തുട൪ന്നാണ് സ൪ക്കാറിൻെറ അനുമതിയോടെ ജില്ലാ ഭരണകൂടം പൊന്നുംവില ആക്ടിൽപ്പെടുത്തി സ്ഥലം ഏറ്റെടുക്കാൻ നടപടി ആരംഭിച്ചത്.
സെൻറിന് 40 ലക്ഷം വരെ നൽകാമെന്ന് ഡി.എൽ. പി.സി യോഗത്തിൽ ബന്ധപ്പെട്ടവ൪ പറഞ്ഞെങ്കിലും സ്ഥല ഉടമകൾ 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സെൻറിന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ, എട്ടോളം ഭൂവുടമകൾ ഡി. എൽ.പി.സി നിശ്ചയിച്ച വിലയ്ക്ക് ഭൂമി വിട്ടുനൽകാൻ തയാറായി ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story