അധ്യാപക പരിശീലനം; കെ.എസ്.ടി.എ വിട്ടുനിന്നു
text_fieldsകാസ൪കോട്: ചെ൪ക്കള മാ൪തോമ സ്കൂളിൽ അധ്യാപക സംഘടനാ നേതാക്കൾക്ക് ആരംഭിച്ച അധ്യാപക പരിശീലനത്തിൽനിന്ന് കെ.എസ്.ടി.എ വിട്ടുനിന്നു.
ജില്ലാതലത്തിൽ ക്യു.ഐ.പി മീറ്റിങ് വിളിച്ചുചേ൪ക്കാതെ ഏകപക്ഷീയമായാണ് പരിശീലനം ആരംഭിച്ചതെന്ന് കെ.എസ്.ടി.എ ആരോപിച്ചു. തുട൪ച്ചയായ 10 ദിവസം സ്കൂളിൽനിന്ന് അധ്യാപക൪ പരിശീലനത്തിനായി മാറിനിൽക്കുമ്പോൾ പകരം അധ്യാപകരെ നിയമിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഓണപരീക്ഷ ഓണത്തിനുശേഷം നടത്തിയാൽ മതിയെന്ന് തീരുമാനിച്ചതാണ്.
പക്ഷേ, ഇതിനെതിരായി പരീക്ഷ ആഗസ്റ്റ് 16ന് ആരംഭിക്കാൻ സ൪ക്കാ൪ തീരുമാനിച്ചു. പരീക്ഷയുടെ സ്കീമോ ചോദ്യപേപ്പറിൻെറ നടപടിക്രമങ്ങളോ ഒന്നും ആലോചിക്കാതെ ദ്രുതഗതിയിൽ പരീക്ഷ നടത്തുന്നത് പരീക്ഷ അവതാളത്തിലാക്കാനേ ഉപകരിക്കുകയുള്ളൂവെന്നും ഈ സാഹചര്യത്തിൽ അധ്യാപക പരിശീലനത്തിൽ പങ്കെടുക്കേണ്ടെന്ന് കെ.എസ്.ടി.എ തീരുമാനിച്ചതായും ജില്ലാ കമ്മിറ്റി വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
