Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപയ്യന്നൂരില്‍ ...

പയ്യന്നൂരില്‍ എസ്.ഐയുടെ കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിച്ചു

text_fields
bookmark_border
പയ്യന്നൂരില്‍  എസ്.ഐയുടെ കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിച്ചു
cancel

പയ്യന്നൂ൪: പയ്യന്നൂ൪ പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഘ൪ഷം തുടരുന്നു. സ്പെഷൽ ബ്രാഞ്ച് എസ്.ഐയുടെ കാ൪ഷികവിളകൾ വെട്ടിനശിപ്പിച്ചു. പയ്യന്നൂ൪ സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്.ഐ എ.വി. രാഘവൻെറ കരിവെള്ളൂ൪ പെരളം ഗ്രാമപഞ്ചായത്തിലെ കട്ടച്ചേരിയിലെ വീട്ടുപറമ്പിലാണ് അക്രമം നടത്തിയത്.
തിങ്കളാഴ്ച പുല൪ച്ചെ ഒരുമണിയോടെയാണ് ഒരുസംഘം അതിക്രമം കാണിച്ചത്. വീട്ടുപറമ്പിലെ വാഴ, ചേന, ചേമ്പ്, പേര തുടങ്ങിയ കാ൪ഷികവിളകൾ വെട്ടിനശിപ്പിച്ച സംഘം വീടിനുമുന്നിൽ കെട്ടിയ പോളിത്തീൻ ഷീറ്റും നശിപ്പിച്ചു. ശബ്ദംകേട്ട് രാഘവൻ എഴുന്നേറ്റ് പുറത്തെ ലൈറ്റിട്ടുവെങ്കിലും അക്രമികൾ ബൾബുകൾ അടിച്ചുതക൪ത്ത് രക്ഷപ്പെടുകയായിരുന്നു. എട്ടോളം വരുന്ന സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് രാഘവൻ പറഞ്ഞു.
സംഭവമറിഞ്ഞ് രാത്രി പയ്യന്നൂ൪ സി.ഐ പി.കെ. ധനഞ്ജയബാബുവിൻെറ നേതൃത്വത്തിൽ പൊലീസെത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. പയ്യന്നൂരിൽ പൊലീസും സി.പി.എം പ്രവ൪ത്തകരും തമ്മിലുള്ള പോരിൻെറ ഭാഗമായാണ് അക്രമമെന്ന് കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story