Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2012 9:39 AM GMT Updated On
date_range 31 July 2012 9:39 AM GMTവടകര റെയില്‍പാളത്തില്‍ വീണ്ടും വിള്ളല്‍
text_fieldsbookmark_border
വടകര: കോട്ടകടവ് റെയിൽവേ ഗേറ്റിന് സമീപം പാളത്തിൽ വിള്ളൽ.
യഥാസമയം ശ്രദ്ധയിൽപെട്ടതിനാൽ വൻ അപകടം ഒഴിവായി. തിങ്കളാഴ്ച രാവിലെയാണ് കോട്ടകടവ് ഗെയ്റ്റിന് സമീപം പടിഞ്ഞാറെപാളത്തിൽ വിള്ളൽ കണ്ടത്.
വിവരം അറിഞ്ഞ ഗെയ്റ്റ്മാൻ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഇതേ തുട൪ന്ന് തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസ് 15 മിനിറ്റ് തിക്കോടി സ്റ്റേഷനിൽ പിടിച്ചിട്ടു.
കുഴപ്പം പരിഹരിച്ചതിനുശേഷം ട്രെയിൻ യാത്ര തുട൪ന്നു. കോട്ടകടവ് ലെവൽ ക്രോസിൽ ഒരു മാസം മുമ്പ് 10 മീറ്റ൪ നീളത്തിൽ ട്രാക്ക് അട൪ന്നുപോയ സംഭവമുണ്ടായിരുന്നു.
ട്രയിൻ പോകുമ്പോൾ കഷ്ണം തെറിച്ചു പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story