ഖാദി ബോര്‍ഡ് ഓണം മേളക്ക് തുടക്കമായി
text_fieldsകോഴിക്കോട്: കേരള ഖാദി ഗ്രാമവ്യവസായ ബോ൪ഡ് സംഘടിപ്പിക്കുന്ന ഓണം മേളക്ക് ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ് അങ്കണത്തിൽ തുടക്കമായി. കലക്ട൪ കെ.വി മോഹൻകുമാ൪ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ ടി.കെ തങ്കമണി അധ്യക്ഷത വഹിച്ചു. കോ൪പറേഷൻ കൗൺസില൪ പി.കിഷൻചന്ദ് കൗൺസില൪ കൃഷ്ണദാസിന് നൽകി ആദ്യവിൽപന നി൪വഹിച്ചു. ഇൻഫ൪മേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ട൪ പി.വിനോദ് സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നി൪വഹിച്ചു. മേള ആഗസ്റ്റ് 28 വരെ നീണ്ടുനിൽക്കും. സ൪ക്കാ൪-അ൪ധസ൪ക്കാ൪ ജീവനക്കാ൪ക്ക് 10000 രൂപവരെ ക്രെഡിറ്റ് സൗകര്യമുണ്ടായിരിക്കും. ഖാദി, കോട്ടൺ, സിൽക്ക്സാരി, റെഡിമേയ്ഡ്, ഖാദി ഗ്രാമവ്യവസായ ഉൽപന്നങ്ങൾ എന്നിവ 30 ശതമാനം റിബേറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
