ട്രെയിന്‍ പാളംതെറ്റിയ സംഭവം: ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
text_fieldsകോഴിക്കോട്: കണ്ണൂ൪-കോഴിക്കോട് പാസഞ്ച൪ ട്രെയിനിൻെറ ബോഗികൾ തുട൪ച്ചയായ രണ്ടുദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പാളംതെറ്റിയതിനെ തുട൪ന്ന് നടപടിക്ക് വിധേയരായ നാലു ജീവനക്കാരുടെയും സസ്പെൻഷൻ പിൻവലിച്ചു. തെളിവെടുപ്പിൽ ഇവ൪ കുറ്റക്കാരല്ലെന്ന നിഗമനത്തിലാണ് മെക്കാനിക്കൽ സെക്ഷൻ എൻജിനീയ൪ പി. മുഹമ്മദ് ഹാരിസ്, സ്റ്റേഷൻ മാസ്റ്റ൪മാരായ പീതാംബരൻ, ഗോപി, പോയിൻറ്മാൻ സുധാകരൻ എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചത്. നാലുപേരും തിങ്കളാഴ്ച ജോലിക്ക് ഹാജരായി. പാളംതെറ്റലിനു കാരണം ഒരു ബോഗിയുടെ സാങ്കേതിക തകരാറാണെന്ന് നിഗമനത്തിലെത്തിയതായി അറിയുന്നു. മൂന്ന് ബോഗികളും വിദഗ്ധ പരിശോധനക്കും അറ്റകുറ്റപ്പണിക്കുമായി ഷൊ൪ണൂരിലേക്ക് കൊണ്ടുപോയി. ഒരേ ബോഗികൾ തുട൪ച്ചയായ രണ്ടു ദിവസം പാളംതെറ്റിയതിൽ റെയിൽവേക്കുണ്ടായ വീഴ്ച മറച്ചുവെക്കാനാണത്രെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ശേഷം ഉന്നത ഉദ്യോഗസ്ഥ൪ കോഴിക്കോട്ടെത്തി തെളിവെടുത്തിരുന്നു. നാലു ജീവനക്കാരും കുറ്റക്കാരല്ലെന്ന നിഗമനത്തിലാണ് രണ്ടു ദിവസത്തിനകം സസ്പെൻഷൻ പിൻവലിച്ചത്. ഈയാഴ്ച അവസാനത്തോടെ അന്വേഷണ റിപ്പോ൪ട്ട് ഡിവിഷനൽ റെയിൽവേ മാനേജ൪ക്ക് സമ൪പ്പിക്കും. ഇതിനുശേഷം ആവശ്യമെങ്കിൽ ജീവനക്കാ൪ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. സിഗ്നൽ നൽകിയതിലും സ്വീകരിച്ചതിലും വീഴ്ച വന്നിട്ടുണ്ടെങ്കിലും അത് പാളംതെറ്റലിന് മതിയായ കാരണമല്ലെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. ബോഗികളുടെ അടിഭാഗം തുരുമ്പുപിടിച്ചിട്ടുണ്ട്. പഴയ ബോഗികളാണ് കേരളത്തിന് ലഭിക്കാറ്. ഇതിൽ ഏറ്റവും മോശപ്പെട്ടവയാണ് പാസഞ്ചറുകളിൽ ഘടിപ്പിക്കുന്നതെന്നും റെയിൽവേ ഉദ്യോഗസ്ഥ൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
