ടെന്നിസ്: സിംഗ്ള്‍സില്‍ ഇന്ത്യ പുറത്ത്
text_fieldsലണ്ടൻ: ടെന്നിസ് സിംഗ്ൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ ആദ്യ റൗണ്ടിനപ്പുറത്തേക്ക് കടന്നില്ല. മഴ തടസ്സപ്പെടുത്തിയ മത്സരത്തിനൊടുവിൽ സോംദേവ് ദേവവ൪മൻ മുട്ടുമടക്കിയപ്പോൾ നിനച്ചിരിക്കാതെ കിട്ടിയ അരങ്ങേറ്റ അവസരം മുതലെടുക്കാൻ വിഷ്ണു വ൪ധനുമായില്ല. ഫിൻലൻഡിൻെറ ജാ൪കോ നീമിനെൻ 6-3, 6-1നാണ് സോംദേവിനെ തോൽപിച്ചത്. സ്ളോ്ളവോക്യയുടെ ബ്ളാസ് കവ്സികിനോട് തോറ്റ് ലോക 304ാം റാങ്കുകാരനായ വിഷ്ണുവും പുറത്തായി. സ്കോ൪: 6-3, 6-2.
വിംബ്ൾഡൺ പുൽ കോ൪ട്ടിൽ ഞായറാഴ്ച മഴമൂലം മറ്റു മത്സരങ്ങൾ മാറ്റിവെച്ചെങ്കിലും സോംദേവ്-നീമിനെൻ കളി പുനരാരംഭിച്ചു. തടസ്സം നേരിടുമ്പോൾ 6-3, 1-0 എന്ന നിലയിൽ മുന്നിലായിരുന്നു 41ാം റാങ്കിലുള്ള നീമിനെൻ. തുട൪ന്ന് പ്രതീക്ഷിച്ച വിജയം അനായാസം സ്വന്തമാക്കിയ ഫിന്നിഷ് താരം, 418ാം റാങ്കുകാരനായ സോംദേവിന് മടക്കടിക്കറ്റ് നൽകി.
പരിക്കുകാരണം ജ൪മൻകാരനായ ഫിലിപ്പ് കോൾഷ്റെയ്ബ൪ പിന്മാറിയതിനെ തുട൪ന്നാണ് വിഷ്ണുവിന് ഓ൪ക്കാപ്പുറത്ത് സിംഗ്ൾസ് കളത്തിലിറങ്ങാൻ ഭാഗ്യം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
