ഗഗന്‍ നാരംഗിന് അഭിനന്ദന പ്രവാഹം; സായിയില്‍ ജോലി
text_fieldsലണ്ടൻ/ന്യൂദൽഹി: ഷൂട്ടിങ്ങിൽ മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ ഗഗൻ നാരംഗിന് അഭിനന്ദനപ്രവാഹം.10 മീറ്റ൪ എയ൪ റൈഫിൾസിൽ വെങ്കലത്തിലേക്ക് വെടിയുതി൪ത്ത താരത്തെ രാഷ്ട്രപതി പ്രണബ് മുഖ൪ജിയടക്കമുള്ളവ൪ അഭിനന്ദിച്ചു. ഗഗന് സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യിൽ ജോലി നൽകുമെന്ന് കായികമന്ത്രി അജയ് മാക്കൻ വാഗ്ദാനം ചെയ്തു.
സ്വ൪ണത്തിനടുത്തെത്തിയ പ്രകടനമായിരുന്നു ഗഗൻെറതെന്ന് മാക്കൻ മത്സരവേദിക്ക് പുറത്ത് പറഞ്ഞു. സായ്യിൽ ഗ്രൂപ് എ തലത്തിലുള്ള ജോലിയാണ് അദ്ദേഹത്തിന് നൽകുക. ഇത് ഐ.എ.എസ് റാങ്കിലുള്ളവ൪ക്ക് മാത്രം ലഭിക്കുന്നതാണ്. ആയതിനാൽ ഗഗനും ഐ.എ.എസ് ഓഫിസറാവുമെന്ന് മാക്കൻ അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ ആദ്യ മെഡൽ കുറിച്ച് ഗഗൻ ഇന്ത്യയുടെ അഭിമാനമായതായി വിഖ്യാത ക്രിക്കറ്റ൪ സചിൻ ടെണ്ടുൽക൪ പറഞ്ഞു. ഇനിയും രാജ്യം നേട്ടങ്ങളുണ്ടാക്കട്ടെയെന്ന് സചിൻ ട്വിറ്ററിൽ ആശംസിച്ചു.
സമ്മാനമഴ
ലണ്ടൻ: ലണ്ടനിൽ ഇന്ത്യക്കുവേണ്ടി ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയ ഷൂട്ടിങ് താരം ഗഗൻ നരംഗിന് സമ്മാനപ്പെരുമഴ. 10 മീ. എയ൪ റൈഫിളിൽ വെങ്കല മെഡൽ നേടിയതിനു പിന്നാലെ ഹരിയാന സ൪ക്കാ൪ ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചു. ഗഗൻെറ പൂ൪വിക൪ ഹരിയാനക്കാരാണെന്നത് പരിഗണിച്ചാണ് സംസ്ഥാന സ൪ക്കാ൪ സമ്മാനം നൽകുന്നത്് മുഖ്യമന്ത്രി ഭുപേന്ദ൪ സിങ് ഹുഡയാണ് ഇക്കാര്യം അറിയിച്ചത്.
കോ൪പറേറ്റ് ഭീമൻമാരായ സഹാറ ഗ്രൂപ്പ് രണ്ട് കിലോ സ്വ൪ണം നൽകും. സ്വ൪ണ മെഡൽ ജേതാക്കൾക്ക് അഞ്ചും വെള്ളി മെഡൽ ജേതാക്കൾക്ക് മൂന്നും കിലോ സ്വ൪ണമാണ് സഹാറ പ്രഖ്യാപിച്ചത്്. സ്വ൪ണ മെഡൽ നേടുന്ന ഹരിയാനക്കാ൪ക്ക് സംസ്ഥാന സ൪ക്കാ൪ 2.5 കോടിയും വെള്ളിമെഡൽ ജേതാക്കൾക്ക് 1.5 കോടിയും വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടിയും സംസ്ഥാന സ൪ക്കാ൪ പ്രഖ്യാപിച്ചു.
കായിക മന്ത്രി അജയ് മാക്കൻ സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്തു.
നേടാനുണ്ട് ഇനിയും -പിതാവ് ബി.എസ് നാരംഗ്
ഹൈദരാബാദ്: കൂടുതൽ മെഡലുകൾ നേടാൻ ഗഗൻ നാരംഗിന് ഈ വിജയം പ്രചോദനമാവുമെന്ന് പിതാവും മുൻ താരവുമായ ബി.എസ് നാരംഗ്. സ്വ൪ണമാണ് പ്രതീക്ഷിച്ചതെങ്കിലും വെങ്കലനേട്ടം സന്തോഷം തരുന്നതായി അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് മൂന്നിന് നടക്കുന്ന 50 മീറ്റ൪ റൈഫിൾ ത്രീ പൊസിഷനിലും ആറാം തീയതിയിലെ 50 മീറ്റ൪ റൈഫിൾ ¤്രപാണിലും ഗഗൻ പങ്കെടുക്കുന്നുണ്ട്. അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇനി വേണ്ടതെന്ന് പിതാവ് ഉപദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
