മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ബഹ്റെന്‍ മികച്ച മാതൃക: പ്രധാനമന്ത്രി
text_fieldsമനാമ: മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ബഹ്റൈൻ പ്രായോഗിക നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ ഭരണ കാലഘട്ടത്തിൽ മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ബഹ്റൈൻെറ നേട്ടങ്ങൾ കുറച്ചു കാണിക്കാൻ വഴിതെറ്റിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളെ സൂക്ഷിക്കണം.
മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളെ ഉപയോഗപ്പെടുത്താനും തെറ്റിദ്ധാരണകൾ നീക്കാനും മനുഷ്യാവകാശ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയൂം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മനുഷ്യാവകാശങ്ങൾ മാനിച്ചുകൊണ്ടുതന്നെ സുരക്ഷാ സേന അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ നേരിടണമെന്നും പ്രധാനമന്ത്രി ഉണ൪ത്തി.
ഇസാടൗൺ മാ൪ക്കറ്റിലെ അഗ്നിബാധയെത്തുട൪ന്ന് കടകൾ നഷ്ടപ്പെട്ടവരുടെ മുനിസിപ്പൽ ഫീസ് മരവിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാ൪ക്കറ്റ് പ്രവ൪ത്തനം സാധാരണ നില പ്രാപിക്കുന്നതുവരെയായിരിക്കും ഇളവ്. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിൻെറ ഭാഗമായി കൃത്യമായ നഷ്ടത്തിൻെറ കണക്ക് റിപ്പോ൪ട്ട് ചെയ്യാൻ മുനിസിപ്പൽ-നഗരാസൂത്രണ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
കാ൪ഷിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിൻെറ ഭാഗമായി 2.5 മില്യൻ ദിനാ൪ ചെലവിൽ ഭക്ഷ്യവസ്തുക്കളുടെയും മാംസ ഉൽപന്നങ്ങളുടെയും പരിശോധനക്കായി ലബോറട്ടറികൾ സ്ഥാപിക്കും. കാ൪ഷിക മേഖലയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുകയും അന്താരാഷ്ട്ര മേഖലയിൽ പരിചയമുള്ള വിദഗ്ധരെ കൊണ്ടുവരികയും സേവനം ഉപയോഗപ്പെടുത്തുകയൂം ചെയ്യാൻ തീരുമാനിച്ചു.
പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദ൪ശനത്തെക്കുറിച്ച വിവരങ്ങൾ മന്ത്രിസഭയിൽ വെച്ചു. സന്ദ൪ശനം വിജയകരമായിരുന്നുവെന്ന് വിലയിരുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകാൻ ഇതുപകരിച്ചെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
ഇൻറ൪നെറ്റ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നിയമത്തിൽ ഭേദഗതി വേണമെന്ന ആഭ്യന്തര മന്ത്രിയുടെ നി൪ദേശം മന്ത്രിസഭയിൽ വെച്ചു. അടിസ്ഥാന സൗകര്യ സേവനങ്ങൾക്കായുള്ള മന്ത്രിസഭാ ഉപസമിതി ഇക്കാര്യം ച൪ച്ച ചെയ്യുകയും ഉചിത തീരുമാനമെടുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
