Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപുതിയ തൊഴില്‍ നിയമം...

പുതിയ തൊഴില്‍ നിയമം തൊഴിലാളികള്‍ക്ക് ഗുണകരമാകും: മന്ത്രി

text_fields
bookmark_border
പുതിയ തൊഴില്‍ നിയമം തൊഴിലാളികള്‍ക്ക് ഗുണകരമാകും: മന്ത്രി
cancel

മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ പുറപ്പെടുവിച്ച പുതിയ തൊഴിൽ നിയമം തൊഴിലാളികൾക്ക് ഗുണകരമാകുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ പറഞ്ഞു. ഇത്തരമൊരു നിയമം കൊണ്ടുവന്ന രാജാവിന് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ നി൪ദേശപ്രകാരമാണ് നിയമത്തിന് അടിത്തറ പാകിയത്. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരികയും മനുഷ്യ വിഭവ ശേഷി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുകയൂം ചെയ്യുന്നതിൽ ബഹ്റൈൻ ഏറെ മുന്നിലാണ്.
വ൪ഷങ്ങൾക്ക് ശേഷമാണ് രാജ്യത്തെ തൊഴിൽ നിയമം പരിഷ്കരിക്കുന്നത്. നിയമവുമായി ബന്ധപ്പെട്ട മുഴുവൻ വശങ്ങളും പാ൪ലമെൻറിലും ശൂറാകൗൺസിലിലൂം ച൪ച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്തതാണ്. ഗൾഫ് മേഖലകളിൽ തന്നെ മെച്ചപ്പെട്ട തൊഴിൽ നിയമമായിരിക്കും ബഹ്റൈൻേറതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലുടമക്കും തൊഴിലാളിക്കുമിടയിൽ മെച്ചപ്പെട്ട ബന്ധം കൊണ്ടുവരുന്നതിന് നിയമം സഹായകമാവും. ഇപ്പോൾ നിലവിലുള്ള നിയമം 36 വ൪ഷം മുമ്പുള്ളതാണ്. ഇക്കാലയളവിനിടയിൽ തൊഴിൽ ദാതാവും തൊഴിലാളിയൂം തമ്മിലുള്ള ബന്ധത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്്. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ഖണ്ഡികകൾ പുതിയ നിയമത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
രാജ്യത്തെ തൊഴിൽ വിപണി പരിഷ്കരണങ്ങളെ പൂ൪ണമായി ഉൾക്കൊള്ളുന്ന നി൪ദേശങ്ങളും ഇതിലുണ്ട്. സ്വകാര്യ മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപകരുടെ കടന്നുവരവിനും നിയമം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. നിയമം ലംഘിക്കുന്ന തൊഴിലുടമക്കെതിരെ ശക്തമായ നടപടിക്ക് പുതിയ നിയമം അനുശാസിക്കുന്നുണ്ട്. കൂടാതെ സ്ത്രീ തൊഴിലാളികളൂടെ അവകാശങ്ങൾ സംരക്ഷിക്കുന്നിനുള്ള നി൪ദേശങ്ങളും ഇതിലുണ്ട്. പ്രസവ അവധി 45 ദിവസമുണ്ടായിരുന്നത് 60 ദിവസമായി വ൪ധിക്കും. കൂടാതെ ആറ് വയസ്സിൽ താഴെയുള്ള കുട്ടികളുള്ള സ്ത്രീകൾക്ക് ശമ്പളമില്ലാത്ത ലീവ് എടുക്കുന്നതിനും അനുവാദമുണ്ട്. ഒറ്റത്തവണ ആറ് മാസം വരെയും സേവന കാലയളവിൽ മൂന്ന് പ്രാവശ്യവും ഇതിന് അ൪ഹതയുണ്ടാകും. നേരത്തെയുള്ള നിയമത്തിലുണ്ടായിരുന്ന മുഴുവൻ പോരായ്മകളും പരിഹരിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story